‘മദര്‍ തെരേസയൊരു പ്ലാസ്റ്റിക് വിശുദ്ധയായിരുന്നില്ല’

‘മദര്‍ തെരേസയൊരു പ്ലാസ്റ്റിക് വിശുദ്ധയായിരുന്നില്ല’

റോം: ചോക്ലേറ്റുകളും ഐസ്‌ക്രീംമുകളും ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണ മനുഷ്യ സ്ത്രീയായിരുന്നു മദര്‍ തെരേസ. അതേ സമയം മദറിന് ആത്മീയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന വൈദികന് എഴുതിയ കത്തുകളില്‍ നിന്നും സഭയിലെതന്നെ വലിയൊരു മിസ്റ്റ്ക്ക് ആയിരുന്നു മദറെന്ന് വ്യക്തം. യേശുക്രിസ്തുവിന്റെ ശബ്ദം ശ്രവിക്കുന്നതിന്റെ മാധുര്യം അനുഭവിക്കുന്നതോടൊപ്പം, അവിടുന്ന് മദറിനെ ഉപേക്ഷിച്ചുവെന്ന ചിന്താരീതിയില്‍ കൂടിയും ഇവര്‍ കടന്നു പോയിട്ടുണ്ട്. റോമില്‍ മദര്‍ തെരേസ സ്ഥാപിച്ച ആദ്യ ഭവനത്തില്‍ ഇരുന്നു കൊണ്ട് കാത്തലിക്ക് ന്യൂസ് സര്‍വ്വീസിന് മിഷനറീസ് ഓഫ് ചാരിറ്റി വൈദികനായ ഫാ. ബ്രിയാന്‍ കൊളൊഡിയെജ്ചുക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വെറുമൊരു പ്ലാസ്റ്റിക്ക് വിശുദ്ധയായിരുന്നില്ല മദര്‍ തെരേസ. ഭൂമിയില്‍ കാലൂന്നിയ, ദൃഢനിശ്ചയത്തോടെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചയാളാണ് മദര്‍. മിഷനറീസ് ഓഫ് ചാരിറ്റി വൈദികരുടെ സുപ്പീരിയര്‍ ജനറലും, വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്യുന്നതിനായുള്ള സംഘത്തിലെ പോസ്റ്റുലേറ്ററുമായിരുന്ന ഫാ. കൊളോഡിയെജ്ചുക്ക് ചൂണ്ടിക്കാട്ടി.

യേശുവില്‍ സ്‌നേഹം ലഭിക്കുന്നില്ലയെന്ന് മദര്‍ ചിന്തിച്ചപ്പോഴെല്ലാം പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് യേശുവുമായി അടുക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login