മദര്‍ തെരേസയോട് ആദ്യം സുവിശേഷം പ്രസംഗിച്ചത് പാവങ്ങള്‍!

മദര്‍ തെരേസയോട് ആദ്യം സുവിശേഷം പ്രസംഗിച്ചത് പാവങ്ങള്‍!

1-mother-teresa-hidemi-പാവങ്ങളുടെ മഹാപ്രേഷിതയായ മദര്‍ തെരേസയോട് ആദ്യമായി സുവിശേഷം പ്രസംഗിച്ചത് കിഴക്കന്‍ ഇന്ത്യയിലെ ദരിദ്രരാണെന്ന് കര്‍ദിനാള്‍ ഫെര്‍ണാന്‍ഡോ ഫിലോണി. കത്തോലിക്കാ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് കര്‍ദിനാള്‍ ഫെലോണി.

പാവങ്ങളാണ് നാം ഇന്ന് ആദരിക്കുന്ന മദറിനെ സൃഷ്ടിച്ചത്, അവരുടെ ദുരവസ്ഥ മദറിന് പരിവര്‍ത്തനത്തിനുള്ള സുവിശേഷപ്രഘോഷണമായി, മദര്‍ തെരേസയുടെ മനപരിവര്‍ത്തനം നടന്ന വര്‍ഷം ജനിച്ച കര്‍ദിനാള്‍ പറഞ്ഞു. 1946 ലായിരുന്നു, ഫെലോണി പിറന്നത്. അതേ വര്‍ഷം തന്നെയാണ് മദര്‍ പാവങ്ങളുടെ ഇടയില്‍ പ്രേഷിത സേവനം തുടങ്ങിയത്.

മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. മദറിന്റെ കബറിടം കര്‍ദിനാള്‍ സന്ദര്‍ശിച്ചു.

You must be logged in to post a comment Login