മദര്‍ തെരേസായുടെ വിശുദ്ധ പദവിയെ ആദരിച്ച് യുഎന്നില്‍ മേള നടക്കും

മദര്‍ തെരേസായുടെ വിശുദ്ധ പദവിയെ ആദരിച്ച് യുഎന്നില്‍ മേള നടക്കും

യുണൈറ്റഡ് നാഷന്‍സ്: ഇന്ത്യയിലെ പാവങ്ങളെ ശുശ്രൂഷിക്കുന്നതിനായി ജീവിതം മാറ്റിവച്ച വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും ഉള്‍ക്കൊള്ളിച്ച് അടുത്ത സെപ്റ്റംബര്‍ മാസത്തില്‍ യുഎന്‍ തലസ്ഥാനത്ത് മേള നടക്കും.

പരിശുദ്ധ പിതാവിന്റെ യുഎന്‍ പെര്‍മനന്റ് ഒബ്‌സേര്‍വര്‍ മിഷനും, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിയമസംഘടനയായ എഡിഎഫ് ഇന്റര്‍നാഷണലും സംയുക്തമായാണ് സെപ്റ്റംബര്‍ 6-9വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം യുഎന്നില്‍ ഒരുക്കുക. മദറിന്റെ വാക്കുകള്‍, സാക്ഷികള്‍, പ്രവര്‍ത്തികള്‍ എന്നിവയ്ക്കാണ് പ്രദര്‍ശനം സമര്‍പ്പിക്കുക.

ജീവിത വിശുദ്ധിക്കും കുടുംബ വിശുദ്ധിക്കുമായി നിലകൊണ്ടയാളാണ് മദര്‍ തെരേസ. തന്റെ ആശയങ്ങളെ അവതരിപ്പിക്കുവാന്‍ ചിലപ്പോഴവര്‍ വാക്കുകള്‍ ഉപയോഗിച്ചു. എന്നാല്‍, മദറിന്റെ പ്രവര്‍ത്തികളും ഉദാഹരണങ്ങളും അവരുടെ വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചു. വിശ്രമമില്ലാതെ വിശ്വസ്തതയോടെയാണവര്‍ പ്രവര്‍ത്തിച്ചത്. മദര്‍ തെരേസായുടെ ഈ മനോഭാവമാണ് യുണൈറ്റഡ് നാഷന്‍സിലോ അഥവ യുണൈറ്റഡ് നാഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരിലോ മദറിനെ റോള്‍ മോഡല്‍ ആയി സ്വീകരിക്കുവാനുള്ള ആഗ്രഹം കൂടുതല്‍.
എഡിഎഫ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഡൗ നാപ്പിയര്‍ പറഞ്ഞു.

You must be logged in to post a comment Login