മദര്‍ തെരേസാ സാഹിത്യ പുരസ്‌കാരത്തിനായി ലേഖനമത്സരം

കുവൈറ്റ്: കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ മദര്‍ തെരേസാ സാഹിത്യപുരസ്‌കാരം നല്‍കുന്നതിനായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. കത്തോലിക്കാ സഭയില്‍ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ‘കരുണയുടെ വാതില്‍ തുറന്നു, ഇനി…’ എന്നുള്ളതാണ് ലേഖന രചനാ മത്സരത്തിന്റെ വിഷയം.

പ്രശസ്തി പത്രവും മൊമന്റോയും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് അവാര്‍ഡ്. ജാതിമതഭേദമന്യേ ഏതു പ്രായത്തിലുള്ള മലയാളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ലേഖനങ്ങള്‍ നാലു പേജില്‍ കവിയരുത്. ജനുവരി 10 നു മുന്‍പായി സൃഷ്ടികള്‍ kwtmca@gmail.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുരസ്‌കാരത്തിന് അര്‍ഹമാകുന്ന ലേഖനത്തിനു പുറമേ മറ്റു രണ്ടു മികച്ച രചനകള്‍ക്കു കൂടി സമ്മാനങ്ങള്‍ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

You must be logged in to post a comment Login