മദര്‍ തെരേസ അനുസ്മരണവും സമര പ്രഖ്യാപന കണ്‍വന്‍ഷനും

മദര്‍ തെരേസ അനുസ്മരണവും സമര പ്രഖ്യാപന കണ്‍വന്‍ഷനും

കൊച്ചി: ഗര്‍ഭച്ഛിദ്രം 24 ആഴ്ച ആക്കുക, ചില പ്രത്യേക കാരണങ്ങളുടെ പേരില്‍ പ്രസവത്തിന് തൊട്ടുമുമ്പു വരെ ഗര്‍ഭച്ഛിദ്ര അനുവാദം നല്‍കുക, ആയുര്‍വേദ, ആയുഷ്,യുനാനി, ഹോമിയോ, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മിഡൈ്വഫിനും ഗര്‍ഭച്ഛിദ്രാനുവാദം നല്‍കുക, ദയാവദം നിയമവിധേയമാക്കുക തുടങ്ങി പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ പോകുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ആരംഭിക്കുവാന്‍ പോകുന്ന സമര പരിപാടികളുടെ മുന്നോടിയായി 2016 സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കൊല്ലം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട് ഹാളില്‍ വച്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.

അതേ സമയം തന്നെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കൈമാറിയ മദര്‍ തെരേസ ഛായ ചിത്ര പ്രയാണ യാത്രാ സ്വീകരണവും ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാടെടുത്ത മദര്‍ തെരേസ അനുസ്മരണവും നടക്കും.

4-ാം തീയതി വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന മദറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാനതല വിശുദ്ധ മദര്‍ തെരേസ പ്രൊ-ലൈഫ് അവാര്‍ഡായ ശില്‍പ്പവും 10001 രൂപയും അലപ്പുഴ കറ്റാനം സ്വദേശി ഇന്ദിരയ്ക്ക് നല്‍കും. ഭ്രൂണഹത്യ ചെയ്യപ്പെട്ട കുഴിച്ചിടാന്‍ കൊണ്ടുവന്ന ശിശുക്കളുടെ ശവശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിന് ജീവന്റെ അംശമുണ്ട് എന്ന് തിരിച്ചറിഞ്ഞ് എടുത്തുകൊണ്ട് വന്ന് കീര്‍ത്തി എന്നു പേരിട്ട് നിരവധി ത്യാഗങ്ങള്‍ സഹിച്ച് വളര്‍ത്തി വലുതാക്കിയ മഹനീയ മാതൃത്വത്തിന്റെ പേരിലാണ് ഇന്ദിരയ്ക്ക് അവാര്‍ഡ് നല്‍കുന്നത്.

You must be logged in to post a comment Login