മദര്‍ തെരേസ അവസാനമായി കേരളത്തിലെത്തിയത്…

മദര്‍ തെരേസ അവസാനമായി കേരളത്തിലെത്തിയത്…

കണ്ണൂര്‍: മദര്‍ തെരേസ അവസാനമായി ഔദ്യോഗിക പരിപാടികള്‍ക്കായി കേരളത്തില്‍ എത്തിയത് എന്നായിരുന്നു? എന്തിനായിരുന്നു? കത്തോലിക്കാ യുവജനപ്രസ്ഥാനമായ കെസിവൈഎം പ്രവര്‍ത്തകരോടൊപ്പം ചെലവഴിക്കാനായി 1993 ജനുവരി 13 മുതല്‍ 15 വരെ കണ്ണൂരില്‍ നടന്ന സംഘടനയുടെ 15-ാം സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു മദര്‍ തെരേസ കേരളത്തില്‍ അവസാനമായി എത്തിയത്. നാലു ലക്ഷത്തോളം യുവജനങ്ങളാണു ചടങ്ങില്‍ പങ്കെടുത്തത്.

തലശേരി, താമരശേരി, ബത്തേരി, മാനന്തവാടി, കണ്ണൂര്‍ തുടങ്ങിയ രൂപതകളിലെ കുടിയേറ്റ ഗ്രാമങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ ആയിരുന്നു കൂടുതലും.

തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റമായിരുന്നു സ്വാഗതസംഘം ചെയര്‍മാന്‍. കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, മാര്‍ അല്‍ഫോന്‍സ് മത്തിയാസ്, മാര്‍ കുര്യാക്കോസ് കുന്നശേരി, മാര്‍ സെബാസ്റ്റിയന്‍ വള്ളോപ്പള്ളി, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ബസേലിയസ്, മാര്‍ മാക്‌സിബില്‍ നെറോണ, മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി, മാര്‍ പീറ്റര്‍ ചേനപ്പറമ്പില്‍, മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍, മന്ത്രിമാരായിരുന്ന കെ.എം. മാണി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരും മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ കെ.സി. ജോസഫ്, കെ.സി. റോസക്കുട്ടി, തോമസ് ചാഴികാടന്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login