മദര്‍ തെരേസ ചലച്ചിത്രമേളയ്ക്ക് ഷില്ലോങ്ങില്‍ തുടക്കം

മദര്‍ തെരേസ ചലച്ചിത്രമേളയ്ക്ക് ഷില്ലോങ്ങില്‍ തുടക്കം

ഷില്ലോങ്ങ്: മദര്‍ തെരേസയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഷില്ലോങ്ങിലെ യു സോസോ താം ഓഡിറ്റോറിയത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയ്ക്ക് ചൊവ്വാഴ്ച തുടക്കമായി.

ദി മദര്‍ തെരേസ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍(എംറ്റിഐഎഫ്എഫ്) 2016 എന്ന് പേരില്‍ വേള്‍ഡ് കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ കമ്യൂണിക്കേഷന്‍സിന്റെ ഇന്ത്യന്‍ വിഭാഗം നടത്തുന്ന ചലച്ചിത്രമേളയുടെ ആദ്യ തുടക്കം കൊല്‍ക്കത്തയിലായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 6ന് ഷില്ലോങ്ങില്‍ തുടങ്ങിയ മേള ഈമാസം 9ന് അവസാനിക്കും.

മദറുമായി ബന്ധപ്പെട്ട 20 സിനിമകള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന മേള ഇന്ത്യയിലുടനീളം പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷില്ലോഗില്‍ എത്തിയത്. അടുത്ത മേള സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ മേഘാലയിലെ ജൊവായില്‍ സംഘടിപ്പിക്കും.

You must be logged in to post a comment Login