മദര്‍ തെരേസ നല്കിയ ചിറകുകള്‍

മദര്‍ തെരേസ നല്കിയ ചിറകുകള്‍

പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട് തറയില്‍ ഇഴഞ്ഞ് നടന്നപ്പോള്‍ തന്റെ കണ്‍മുന്‍മ്പില്‍ കണ്ടതിനെല്ലാം ഉള്ളതില്‍ കവിഞ്ഞ പൊക്കം ഗൗതം ലെവിസിന് അനുഭവപ്പെട്ടിരു
ന്നു. എന്നാല്‍ ഇന്ന് കഥമാറി. മുകളില്‍, വിമാനത്തില്‍ നിന്ന് നോക്കുമ്പോള്‍ എല്ലാം വളരെ ചെറുതായാണ് ഗൗതമിന് തോന്നുന്നത്.

പോളിയോ ബാധിച്ചതോടെ തന്റെ സ്വപ്‌നങ്ങള്‍ക്കും ചലനശേഷി നഷ്ടപ്പെട്ടേക്കാം എന്നു ചിന്തിച്ച ഗൗതമിന്റെ സ്വപ്നങ്ങള്‍ക്ക് പറക്കാന്‍ ചിറകുകള്‍ സമ്മാനിച്ചത് മദര്‍ തെരേസയുടെ പരിചരണമാണ്. ഒരു പക്ഷേ തന്നെ നടക്കാന്‍ സഹായിക്കുന്ന ക്രച്ചസില്‍ ജീവിതം തഴയപ്പെട്ടു പോകുവായിരുന്നുവെങ്കിലും തക്ക സമയങ്ങളില്‍ ലഭിച്ച പരിചരണമാണ് ഈ യുവാവിനെ ഇന്നൊരു പൈലറ്റാക്കി മാറ്റിയത്.

പോളിയോ ബാധിച്ച കുട്ടിയെ പരിചരിക്കുന്നതിലുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി സ്വന്തം അമ്മ തന്നെയാണ് ഗൗതമിനെ അവന്റെ മൂന്നാമത്തെ വയസ്സില്‍ മദര്‍ തെരേസയുടെ ശിശുഭവനില്‍ എത്തിച്ചത്. പിന്നീട് അഞ്ചു വര്‍ഷത്തോളം അവന്‍ മദര്‍ തെരേസയുടെ നേതൃത്വത്തിലുള്ള ശിശുഭവനിലാണ് കഴിഞ്ഞത്.

കുട്ടികളെല്ലാം ശരിയായ രീതിയിലാണോ ജോലി ചെയ്യുന്നത് എന്നറിയുവാന്‍ വരുന്ന അമ്മയെപ്പോലെ മദര്‍ തെരേസ എല്ലാ കുട്ടികളുടെ അടുക്കല്‍ വരുന്ന കാര്യം ഗൗതം ഓര്‍ത്തെടുത്തു. അതോടൊപ്പം കുട്ടികളോട് ഹലോ പറയുവാനും മദര്‍ സന്നദ്ധത കാട്ടിയിരുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമൊരു ബ്രിട്ടന്‍ സ്വദേശി ഗൗതമിനെ ദത്തെടുക്കുകയായിരുന്നു. അത് അയാളുടെ ജീവിതത്തിലെ വഴിത്തിരിവായി. ഇപ്പോള്‍ 57 വയസ്സില്‍ എത്തി നില്‍ക്കുന്ന ഗൗതം താന്‍ വളര്‍ന്ന ശിശു ഭവനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബറില്‍ വിശുദ്ധയാക്കുന്ന മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇദ്ദേഹം ഫോട്ടോ എക്‌സിബിഷന്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കൊല്‍ക്കത്തയില്‍ ഓഗസ്റ്റ് 26 മുതല്‍-ഒക്ടോബര്‍ 1 വരെയാണ് എക്‌സിബിഷന്‍.

നീതു മെറിന്‍

 

You must be logged in to post a comment Login