മദര്‍ തെരേസ പ്രാര്‍ത്ഥിച്ചിരുന്ന ദേവാലയത്തില്‍ തീര്‍ത്ഥാടക പ്രവാഹം

മദര്‍ തെരേസ പ്രാര്‍ത്ഥിച്ചിരുന്ന ദേവാലയത്തില്‍ തീര്‍ത്ഥാടക പ്രവാഹം

ലെറ്റ്‌നിക്കാ: ഒരു കാലത്ത് ലെറ്റ്‌നിക്ക ഇടവകാംഗമായിരുന്ന മദര്‍ തെരേസയ്ക്ക് ലഭിച്ച അനുഗ്രഹം തങ്ങള്‍ക്കും ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇത്തവണ ബ്ലാക്ക് മഡോണയുടെ ദേവാലയത്തില്‍ എത്തിയത്.

1990ലെ യൂഗോസ്ലാവ് യുദ്ധത്തില്‍ 300 ആളുകള്‍ മാത്രമായി ചുരുങ്ങിയ ലെറ്റ്‌നിക്ക ഇന്ന് കത്തോലിക്കരുടെ മാത്രമല്ല, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെയും മുസ്ലീംമുകളുടെയും വലിയൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളാഘോഷങ്ങളോടനുബന്ധിച്ച് ഒമ്പതു ദിവസത്തെ നോമ്പ് ആചരണത്തിനു ശേഷമാണ് വിശ്വാസികള്‍ ദേവാലയത്തിലെത്തിയത്.

ആഗ്നസ് ഗോണ്‍ക്‌സ്ഹ ബൊജാക്‌സ്ഹിയു അഥവാ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെന്ന് പിന്നീട് അറിയപ്പെട്ട മദര്‍ തന്റെ യൗവ്വന കാലഘട്ടം ചിലവഴിച്ചത് ബ്ലാക്ക് മഡോണ ദേവാലയത്തിലും അതിനു സമീപമുള്ള ഗ്രാമത്തിലുമാണ്. ഈ ദേവാലയത്തില്‍ വച്ചാണ് മിഷനറി സന്യാസിനിയാകുക എന്ന മദര്‍ തെരേസയുടെ ജീവിതത്തിലെ വഴിത്തിരിവായ തീരുമാനം അവരെടുക്കുന്നത്. അടുത്തമാസം 4-ാം തീയ്യതി മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് വിശ്വാസികളുടെ വരവിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു.

കുട്ടികള്‍ ഉണ്ടാകുവാന്‍ വേണ്ടി ക്രിസ്ത്യന്‍ – മുസ്ലീം ദമ്പതികള്‍ ഒന്നടങ്കം ബ്ലാക്ക് മഡോണയുടെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനായെത്തുന്നു.

You must be logged in to post a comment Login