മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

കൊല്‍ക്കൊത്ത: അന്താരാഷ്ട്ര മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. കൊല്‍ക്കൊത്ത അതിരൂപത, മിഷനറീസ് ഓഫ് ചാരിറ്റീസ്, സിഗ്നിസ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നാലാമത് മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. 23 വിദേശ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെയും നൂറ്റിയാറാം ജന്മദിനത്തിന്റെയും ഭാഗമായാണ് ഫിലിം ഫെസ്റ്റിവല്‍.

You must be logged in to post a comment Login