“മദര്‍ തെരേസ” മ്യൂസിക് ആല്‍ബം

“മദര്‍ തെരേസ” മ്യൂസിക് ആല്‍ബം

മദര്‍തെരേസയുടെ വിശുദ്ധ നാമകരണത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതി തയ്യാറാക്കിയ മ്യൂസിക് ആല്‍ബം പ്രകാശനം ചെയ്തു. മദര്‍ തെരേസ എന്നാണ് ആല്‍ബത്തിന്റെ പേര്.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
മദര്‍ തെരേസ ലോകത്തിന് കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജീവിതസാക്ഷ്യത്തിലൂടെ പകര്‍ന്നു നല്‍കി.മദറിന്റെ മനോഭാവം എല്ലാ വ്യക്തികള്‍ക്കും അനുകരണീയമാണ്. മദറിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ന്നുവെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

നാം വസിക്കുന്ന പ്രദേശങ്ങളില്‍ അശരണരെയും അഗതികളെയും ആലംബഹീനരെയും കണ്ടെത്തി ആശ്വസിപ്പിക്കാനും സഹായ സഹകരണങ്ങള്‍ നല്‍കാനും പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാദര്‍ പോള്‍ മാടശ്ശേരി, പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ഗോഡ്‌സ് മ്യൂസിക് ഡയറക്ടര്‍ സന്തോഷ് തോമസ്, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, മാര്‍ട്ടിന്‍ ന്യൂനസ്, എ സി ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

You must be logged in to post a comment Login