മദര്‍ ഹൗസിലെ വിശേഷങ്ങള്‍

മദര്‍ ഹൗസിലെ വിശേഷങ്ങള്‍

മിഷനറീസ് ഓഫ് ചാരിറ്റിയുടെ കൊല്‍ക്കൊത്തയിലുള്ള ഹൗസാണ് മദര്‍ ഹൗസ്. ഇവിടെ ഇലക്ട്രിക് ബെല്‍ ഇല്ല. ബുദ്ധിപൂര്‍വ്വമായ ഒരു തീരുമാനമാണത്.  കാരണം കൊല്‍ക്കൊത്തയില്‍ വൈദ്യുതി ക്ഷാമമുണ്ട്.  അതുപോലെ പവര്‍ കുറഞ്ഞ ബള്‍ബാണ് മദര്‍ മുറിയില്‍ ഉപയോഗിച്ചിരുന്നത്.

വെളുപ്പിന് അഞ്ചുമണിക്കാണ്  മദറും സിസ്റ്റേഴ്‌സും ഉറക്കമുണര്‍ന്നിരുന്നത്. അരമണിക്കൂര്‍ ധ്യാനം കഴിഞ്ഞ് കൂട്ടപ്രാര്‍ത്ഥന. തുടര്‍ന്ന് ഓരോരുത്തര്‍ക്കും നിശ്ചയിച്ചിട്ടുള്ള പാചകം, അലക്ക്, ഓഫീസ് ഭരണം തുടങ്ങിയ ഉത്തരവാദിത്തങ്ങളിലേക്ക്. എട്ടുമണിക്ക് ചായയും ചപ്പാത്തിയും. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്യാസിനികള്‍ യാത്രയാകും.

കോണ്‍വെന്റിന് പുറത്ത് ആരില്‍ നിന്നും ഭക്ഷണപാനീയങ്ങള്‍ വാങ്ങികഴിക്കരുത് എന്നാണ് നിയമം. ഓരോ കന്യാസ്ത്രീക്കും മൂന്നു സാരികളാണുള്ളത്. ഒപ്പം ക്രൂശിതരൂപം, രുദ്രാക്ഷമാല, പുല്ല്പായ്, പ്ലേറ്റ് എന്നിവയും.

മദര്‍ ഹൗസില്‍ ആകെയുള്ള ഫാന്‍ സന്ദര്‍ശകമുറിയിലാണ്.  പഴയരീതിയില്‍ പാവപ്പെട്ടവരുടെ ഇന്ധനമായ കരിയുപയോഗിച്ചാണ് പാചകം. റേഡിയോ, ടിവി, വീഡിയോ, ഫാക്‌സ്, ഓവന്‍, ടോസ്റ്റര്‍ എന്നിവയും ഇവിടെയില്ല.

വ്യാഴാഴ്ചകളിലാണ് സിസ്‌റ്റേഴ്‌സ് വസ്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ സിസ്‌റ്റേഴ്‌സിന് വിനോദയാത്രയ്ക്ക് പോകാം.

ബി

You must be logged in to post a comment Login