മദറിന്റെ കൂടെ ജീവിച്ചവരെല്ലാം ആ കാരുണ്യം തിരിച്ചറിഞ്ഞു

മദറിന്റെ കൂടെ ജീവിച്ചവരെല്ലാം ആ കാരുണ്യം തിരിച്ചറിഞ്ഞു

കൊല്‍ക്കൊത്ത: മദര്‍ തെരേസയുടെ ഒപ്പം ജീവിച്ചവരെല്ലാം മദറിന്റെ കാരുണ്യം തിരിച്ചറിഞ്ഞവരും അനുഭവിച്ചവരുമാണെന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ. ദരിദ്രരോടും പാവങ്ങളോടും കാട്ടിയിരുന്ന കാരുണ്യം സഹോദരിമാരോടും മദര്‍ കാണിച്ചിരുന്നു.

കാരുണ്യത്തോടും വാത്സല്യത്തോടും കൂടിയാണ് മദര്‍ എപ്പോഴും പെരുമാറിയിരുന്നത്. മദര്‍ തെരേസയുടെ ജീവിതം കണ്ടുപഠിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു. മദര്‍ തെരേസയുടെ കാരുണ്യത്തിന്റെ ചൈതന്യമാണ് ഇന്ന് പാവങ്ങള്‍ക്കൊപ്പം ആയിരിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും മിഷനറീസ് ഓഫ് ചാരിറ്റീസിനെ പ്രേരിപ്പിക്കുന്നത്. സിസ്റ്റര്‍ പ്രേമ പറഞ്ഞു.

വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ മനസ്സ് തുറന്നത്.

You must be logged in to post a comment Login