മദറിന്റെ നാമകരണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ റോമില്‍

മദറിന്റെ നാമകരണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ റോമില്‍

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ഇന്ത്യന്‍ സംഘത്തെയാണ് മോദി സര്‍ക്കാര്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ അയച്ചത്. ചെറുപ്പകാലത്ത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഇവര്‍ക്കൊപ്പം റോമിലെത്തും. ഇതു കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘത്തില്‍ ഉള്‍പ്പെടും.

മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു മുന്‍പേ തന്നെ കോല്‍ക്കത്തയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബംഗാളിന്റെ തലസ്ഥാലമായ കോല്‍ക്കത്തയില്‍ മദറിന്റെ 106-ാം ജന്മദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി മദര്‍ തെരേസയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

You must be logged in to post a comment Login