മദറിന്റെ വിശുദ്ധ പദവിക്കു പിന്നാലെ തിരുശേഷിപ്പ് വണക്കത്തിനായി അവസരമൊരുക്കി വത്തിക്കാന്‍

മദറിന്റെ വിശുദ്ധ പദവിക്കു പിന്നാലെ തിരുശേഷിപ്പ് വണക്കത്തിനായി അവസരമൊരുക്കി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തെ തുടര്‍ന്ന് റോമില്‍ അവര്‍ നയിച്ച വിശുദ്ധ ജീവിതത്തെ ആഘോഷമാക്കുന്ന ചടങ്ങുകള്‍ അവരുടെ തിരുശേഷിപ്പ് വണക്കത്തിലൂടെ നടക്കുന്നു.

മദറിന്റെ 19-ാം മരണവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 19ന് ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിന്‍ വിശുദ്ധ പദവിയിലേക്ക് മദറിനെ ഉയര്‍ത്തിയതില്‍ നന്ദി പ്രകാശിപ്പിച്ച് തിങ്കളാഴ്ച വത്തിക്കാനില്‍ ദിവ്യബലി അര്‍പ്പിച്ചു. അതിനു ശേഷം മദറിന്റെ തിരുശേഷിപ്പ് റോമന്‍ കത്തീഡ്രലായ ദി പേപ്പല്‍ ആര്‍ച്ച്ബസലിക്ക ഓഫ് സെന്റ് ജോണ്‍ലാറ്ററനിലേക്ക് മാറ്റി. ഇത് വിശ്വാസികള്‍ക്ക് വണങ്ങുന്നതിനായി കത്തീഡ്രലില്‍ പ്രതിഷ്ഠിക്കും.

സീലിയന്‍ മലയിലെ സെന്റ് ഗ്രിഗറിയുടെ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മദറിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് അവസരം ലഭിക്കും. ഇതേ ദിവസങ്ങളില്‍ തന്നെ ദേവാലയത്തിന് സമീപമുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ മദര്‍ താമസ്സിച്ചിരുന്ന മുറി സന്ദര്‍ശിക്കുവാനും വിശ്വാസികള്‍ക്ക് കഴിയും.

You must be logged in to post a comment Login