മദറിന്റെ വിശുദ്ധ പദവിയില്‍ ഇന്ത്യ അഭിമാനിക്കുന്നു: പ്രണബ് മുഖര്‍ജി

മദറിന്റെ വിശുദ്ധ പദവിയില്‍ ഇന്ത്യ അഭിമാനിക്കുന്നു: പ്രണബ് മുഖര്‍ജി

ന്യൂ ഡല്‍ഹി: ദൈവത്തിനും മനുഷ്യനുമായി മദര്‍ തെരേസ നല്‍കിയുട്ടുള്ള സേവനങ്ങളില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്നുവെന്ന് ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി പറഞ്ഞു.

വിശുദ്ധയായി പ്രഖ്യാപിക്കുന്നതിലൂടെ മദര്‍ തെരേസയ്ക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും അഭിമാനിക്കുന്നു. മനുഷ്യകുലത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിന് മദറിന്റെ മാതൃക എല്ലാവര്‍ക്കും പ്രേരണയാകട്ടെ. അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ദൈവത്തിന്റെ കൈയ്യിലെ ചെറിയൊരു പെന്‍സില്‍ പോലെ അവര്‍ പാവങ്ങളെ സഹായിക്കുന്നതിനായി തന്റെ ജീവിതം മുഴുവന്‍ മാറ്റിവച്ചു. വെള്ളയില്‍ നീല വരകളുള്ള സാരി ധരിച്ച് അവര്‍ സ്‌നേഹത്തോടും ആത്മസമര്‍പ്പണത്തോടും കൂടെ തന്റെ പ്രവര്‍ത്തികള്‍ ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദറിന്റെ സന്ദേശം ഇന്നും ലോകത്തിലെ അനേകര്‍ക്ക് പ്രചോദനമേകുന്നു.

You must be logged in to post a comment Login