മദ്യനയം നടപ്പിലാക്കിയാല്‍ മാത്രം പോരാ, ബോധവത്കണ പ്രവര്‍ത്തനങ്ങളും നടത്തണം: മാര്‍ ആലഞ്ചേരി

കൊച്ചി: നിയമം വഴിയുള്ള മദ്യനയം നടപ്പിലാക്കിയാല്‍ മാത്രം പോരാ, മറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ ജില്ലാ ഭരണകൂടവും ലഹരി വിരുദ്ധ സംഘടനയായ സുബോധവും മീഡിയ ഐലന്റും സംയുക്തമായി സംഘടിപ്പിച്ച പുതു വത്സര ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടര്‍ എംജി രാജമാണിക്യം, ജോണ്‍സണ്‍ ഇടയാറന്‍മുള, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ജസ്റ്റിസ് പികെ ഷംസുദ്ദീന്‍, ലൂഡി ലൂയിസ് എംഎല്‍എ, സിനിമാതാരം രവീന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

You must be logged in to post a comment Login