മദ്യനയം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെസിബിസി ജാഗ്രതാസമിതി

മദ്യനയം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെസിബിസി ജാഗ്രതാസമിതി

കൊച്ചി: നടപ്പു നിയമസഭാ സമ്മേളനത്തില്‍ തന്നെ സര്‍ക്കാര്‍ മദ്യനയം വെളിപ്പെടുത്തണമെന്ന് കെസിബിസി ജാഗ്രതാ സമിതി. കൃത്യമായ പരിപാടികളിലൂടെയും നടപടിക്രമങ്ങളിലൂടെയും നിയമപരമായ നിയന്ത്രണ സംവിധാനങ്ങളിലൂടെയും പ്രായോഗികമാക്കാന്‍ കഴിയുന്നതാകണം സര്‍ക്കാരിന്റെ മദ്യനയമെന്നും അത് ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സര്‍ക്കാരിന് കഴിയണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

മുന്‍സര്‍ക്കാരിന്റെ മദ്യനയത്തിലെ നന്മകള്‍ ഉള്‍ക്കൊള്ളാനും കൂടുതല്‍ ഫലപ്രദമായ മദ്യമയക്കുമരുന്ന് നിയന്ത്രണം ഏര്‍പ്പെടുത്താനും കഴിയണം. മദ്യത്തിനെതിരെ ബോധവല്ക്കരണം നടത്തുകയും അതേ സമയം മദ്യഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടി മദ്യവര്‍ജ്ജനം എന്ന ഇടതുനയത്തെ പരിഹാസ്യമാക്കുമെന്നും സമിതി നിരീക്ഷിച്ചു.

You must be logged in to post a comment Login