മദ്യനിരോധനം പ്രകടനപത്രികയിലും വേണം: മാര്‍ ഞരളക്കാട്ട്

മദ്യനിരോധനം പ്രകടനപത്രികയിലും വേണം: മാര്‍ ഞരളക്കാട്ട്

തലശ്ശേരി: നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടപത്രികയിലും സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രഖ്യാപിക്കണമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്. അതിരൂപതാ ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിന്റെ ലഭ്യത കൂടുമ്പോള്‍ മദ്യപാനികളുടെ എണ്ണവും കൂടും. അതിനാല്‍ മദ്യവര്‍ജ്ജനമല്ല, സമ്പൂര്‍ണ്ണമദ്യനിരോധനമാണ് വേണ്ടത്. ബാറുകള്‍ അടച്ചപ്പോള്‍ മദ്യപാനികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായി. ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ മദ്യനിരോധനവുമായി മുന്നോട്ടു പോകണം. ബാറുകള്‍ അടക്കുന്നതോടൊപ്പം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ നിര്‍ത്തലാക്കുകയും ചെയ്യണം.

ആര്‍ക്കു വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ സഭ വിശ്വാസികളുടെ മുന്നില്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ടു വെയ്ക്കുന്നില്ല. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. ആര്‍ക്കു വോട്ട് ചെയ്യണമെന്നും ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും ജനങ്ങളാണ് തീരുമാനിക്കുന്നത്. മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login