മദർ തെരേസയെ ക്കുറിച്ചുള്ള ഫാ . ഷാജി തുമ്പേച്ചിറയുടെ പുതിയ ഗാനം റിലീസ് ചെയ്തു

മദർ തെരേസയെ ക്കുറിച്ചുള്ള ഫാ . ഷാജി തുമ്പേച്ചിറയുടെ പുതിയ ഗാനം റിലീസ് ചെയ്തു
അഗതികളുടെ ‘അമ്മ മദർ തെരേസ സെപ്തംബര് നാലാം തീയതി വിശുദ്ധയായി ഉയർത്തപ്പെടുമ്പോൾ ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികൾ ക്കു അമ്മയുടെ മാധ്യസ്ഥം യാചിക്കാനും , അനുഗ്രഹങ്ങൾ പ്രാർഥിക്കാനും കേരളം സഭയിലെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകനും , രചയിതാവുമായ , ഫാ .ഷാജി തുമ്പേച്ചിറയുടെ അനുഗ്രഹീത തൂലികയിൽ നിന്നും മദർ തെരേസയോടുള്ള പ്രാർഥന ഗാനം യു ട്യൂബിലൂടെ റിലീസ് ചെയ്തു.
മദർ തെരേസ വിശുദ്ധ ആയി ഉയര്‍ത്തപ്പെടുന്ന പുണ്യ നിമിഷ തോടൊപ്പം ലോകമെമ്പാടും നടക്കുന്ന കൃതജ്ഞത ബലികൾക്കും മധ്യസ്ഥ പ്രാർഥനകൾക്കും പാടാൻ ഉതകുന്ന രീതിയിൽ വളരെ ലളിതമായ വരികളും , സംഗീതവും ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .
ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ വിവിധ ശുശ്രൂഷകളിൽ പാടി ക്കൊണ്ടിരിക്കുന്ന അമ്മെ അമ്മേ തായേ , അത്ഭുതങ്ങൾ തീർന്നിട്ടില്ല , ഓർമ്മവച്ച നാൾ മുതൽ , എന്നമ്മയെ ഓർക്കുമ്പോൾ ഉൾപ്പടെയുള്ള നിരവധി ഭക്തി ഗാനഗങ്ങൾക്കു ജന്മം നൽകിയ ഷാജി അച്ചന്റെ ഈ പുതിയ ഗാനം ഏറെ പ്രതീക്ഷയോടെ യാണ് ക്രിസ്തീയ സംഗീത ലോകം കാത്തിരിക്കുന്നത്  .ഈ ഗാനത്തിന്റെ കരോക്കേ ആവശ്യമുള്ളവർ സെലെബ്രന്റ്‌സ് ഇന്ത്യയു ടെ നമ്പറുകളിൽ വിളിച്ചാൽ ലഭ്യമാകും .
സ്വർഗീയ കാരുണ്യ ദൂതുമായി എന്ന് തുടങ്ങുന്ന ഈ ഗാനം പള്ളി ക്വയറുകൾക്കു അനായാസം പഠിക്കാനും , ആലപിക്കാനും ഉതകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് , മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന അർത്ഥ സംപൂഷ്ടമായ വീഡിയോയോടൊപ്പം ഉള്ള ഈ ഗാനം കേൾക്കാനും ഡൗൺലോഡ് ചെയ്യാനും , താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

You must be logged in to post a comment Login