മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളെ ഇസ്ലാം മതനേതാക്കള്‍ അപലപിച്ചു

മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളെ ഇസ്ലാം മതനേതാക്കള്‍ അപലപിച്ചു

islamലെബനോനിലെ ഇസ്ലാംമത നേതാക്കള്‍ സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ ക്രൈസ്തവര്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സുന്നി ഇസ്ലാം കേന്ദ്രമായ ദാര്‍-അല്‍-ഫത്വായുടെ ആസ്ഥാനമായ ബെയ്റ്റൂട്ടില്‍ ചേര്‍ന്ന പ്രത്യേക ഉച്ചകോടിയില്‍ ഇസ്ലാമിന്റെ നാല് വിഭാഗങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ദാര-അല്‍-ഫത്വ മുഖ്യമുഫ്തി ആപ്‌ദേല്‍ ലത്തീഫ് ഡേരിയാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാം-ക്രിസ്ത്യന്‍ സംവാദത്തിന്റെ ദേശീയ സമിതി സഹ ചെയര്‍മാന്‍ ആസാദ് അസി മൊഹമ്മദ് സാമക്ക് ആയിരുന്നു സമ്മേളനത്തിന്റെ സംഘാടകന്‍.

സംഘര്‍ഷങ്ങള്‍ക്ക് വിഭാഗീയ സ്വരം കൈവരുമ്പോള്‍ അത് ഓരോ രാജ്യത്തിലെയും സമൂഹത്തിലെ ഐക്യത്തെ അപകടത്തിലാക്കുന്നു എന്ന് സമ്മേളനം നിരീക്ഷിച്ചു. ദൈവത്തിന്റെ വഴിയില്‍ ചേര്‍ന്നു നില്‍ക്കാനും വിഭാഗീതയെ മറികടക്കാനും നേതാക്കള്‍ ഇസ്ലാം മതാംഗങ്ങളെ സംയുക്തമായി ആഹ്വാനം ചെയ്തു. ‘അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പരസ്പരം ആദപിക്കാന്‍ പഠിക്കണം. എല്ലാം വിശ്വാസികളും സഹോദരങ്ങളാണ്’ ഉച്ചകോടി വ്യക്തമാക്കി.

എല്ലാത്തരം തീവ്രവാദ ചിന്താഗതികളെയും നിശിതമായി വിമര്‍ശിച്ച ഉച്ചകോടി മതപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ എതിരാളികളെ ദൈവദൂഷണം ആരോപിച്ചു പീഡിപ്പിക്കുന്നതിനെയും അപലപിച്ചു..

You must be logged in to post a comment Login