മധ്യപ്രദേശില്‍ ദൈവാലയം കൊള്ളയടിച്ചു

മധ്യപ്രദേശില്‍ ദൈവാലയം കൊള്ളയടിച്ചു

lootഭോപ്പാല്‍: സാഗര്‍ രൂപതയിലെ ഗാന്‍ജ് ബസോഡയിലെ സെന്റ് ജോസഫ് ദൈവാലയം അക്രമികള്‍ കൊള്ളയടിച്ചു. ഇതിന് മുമ്പ് രണ്ട് തവണ മോഷണശ്രമം ഇവിടെ നടന്നിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് നടന്ന മോഷണത്തില്‍ ഒരു ലക്ഷം രൂപയോളം അപഹരിക്കപ്പെട്ടിരുന്നു, ഇപ്പോഴത്തെ മോഷണത്തില്‍ രൂപയുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. ഭണ്ഡാരമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

തങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങളുടെ ഭാഗമായിട്ടാണ് ക്രൈസ്തവര്‍ ഈ അക്രമത്തെ കാണുന്നത്. അധികാരികള്‍ കുറ്റത്തിന് എതിരെ കണ്ണടയ്ക്കുകയാണ് എന്ന് അവര്‍ പറഞ്ഞു. പോലീസ് നിഷ്‌ക്രിയരാണ്. പള്ളികള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ നോക്കിനില്ക്കുകയാണ്. ഞങ്ങളുടെ പരാതികള്‍ അവര്‍ ഗൗരവത്തോടെ എടുക്കുന്നില്ല. സാഗര്‍ ബിഷപ് ആന്റണി ചിറയത്ത് ആരോപിച്ചു.

You must be logged in to post a comment Login