മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം; 26 പേര്‍ കൊല്ലപ്പെട്ടു.

മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം; 26 പേര്‍ കൊല്ലപ്പെട്ടു.

ബാന്‍ഗുയി: മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മുസ്ലീം വിമതരുടെ ആക്രമണത്തില്‍ 26 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ‘സെലിക’ എന്ന പേരിലുള്ള മുസ്ലീം വിമത സംഘടനയാണ് ‘എണ്ഡൊമീറ്റി’ എന്ന ഗ്രാമത്തിലെ ക്രൈസ്തവ ഭവനങ്ങള്‍ തിരഞ്ഞു പിടിച്ച് ആക്രമണം നടത്തിയത്.

2013ല്‍ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക് സര്‍ക്കാര്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ‘സെലിക.’ ‘സെലിക’യുടെ അന്നത്തെ പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് ബുസൈസിയെ നേതൃസ്ഥാനത്തു നിന്നുമാറ്റുകയും പകരം ഇസ്ലാം മത വിശ്വാസിയായ മാഖല്‍ ഡിജോട്ടോഡിയായെ നിയമിക്കുകയും ചെയ്തു. പ്രസിഡന്റായി സ്ഥാനാരോപിച്ചതിന് പ്രതിഫലമായി അദ്ദേഹം ‘സെലിക’യുടെ മേലുള്ള നിരോധനം എടുത്തു മാറ്റി. തുടര്‍ന്നാണ് ക്രൈസ്തവരെ ആക്രമിക്കുന്നതിനുള്ള നടപടികളിലേക്ക് ഇവര്‍ തിരിഞ്ഞത്.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണം ഇതിനു മുന്‍പും നടന്നിട്ടുണ്ട്. 2014 മെയ് മാസം 28ാം തീയ്യതിയാണ് മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക് തലസ്ഥാനമായ ബാന്‍ഗുയിലുള്ള ഫാത്തിമ മാതാ ദേവാലയം തീവ്രവാദികള്‍ ആക്രമിച്ചത്. സംഭവത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

You must be logged in to post a comment Login