മനസ്സമ്മത ചടങ്ങുകള്‍ ലളിതമാക്കണമെന്ന് സിഎസ്‌ഐ സഭ

മനസ്സമ്മത ചടങ്ങുകള്‍ ലളിതമാക്കണമെന്ന് സിഎസ്‌ഐ സഭ

തൊടുപുഴ: മന സമ്മത ചടങ്ങിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നു സിഎസ്‌ഐ സഭ. ഇതു സംബന്ധിച്ചു സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് റവ. കെ.ജി ദാനിയേല്‍ നിര്‍ദേശം നല്‍കി.

വിവാഹ ദിനത്തില്‍ നടക്കേണ്ട ചടങ്ങുകള്‍ വിവാഹം ഉറപ്പിക്കല്‍ ദിവസം നടത്തുന്നതാണു സഭ നിര്‍ത്തലാക്കിയത്. വിവാഹത്തിന്റെ മഹത്വം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഉറപ്പിക്കല്‍ ചടങ്ങില്‍ മോതിരം വാഴ്ത്തുന്നതും കേക്കും മറ്റു മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതും സഭ വിലക്കി. മേലുകാവില്‍ നടന്ന മഹായിടവക കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണു ബിഷപ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

വിവാഹ ഉറപ്പിക്കല്‍ കര്‍മങ്ങളില്‍ ഇനി ശുശ്രൂഷയും സത്കാരവും മാത്രമേ ഉണ്ടാകൂ. വിവാഹ മോചനത്തെ അവകാശമായി ലഭിക്കാനുള്ള വാദങ്ങളെ ക്രൈസ്തവ സഭകള്‍ക്ക് അംഗീകരിക്കാനാവില്ല. വിവാഹ മോചനം വേദപുസ്തക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

You must be logged in to post a comment Login