മനിലയിലെ പാവങ്ങള്‍ക്കായ് രണ്ട് പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍

മനിലയിലെ പാവങ്ങള്‍ക്കായ് രണ്ട് പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍

മനില: ഹെല്‍ത്ത് കെയര്‍ സെന്ററുകളിലേക്ക് എത്തിപ്പെടുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്കും, എത്തിപ്പെടാവുന്ന ദൂരത്ത് ഇത്തരം സെന്ററുകള്‍ ഇല്ലാത്തതിനാലും കഷ്ടപ്പെടുന്ന ആളുകള്‍ക്ക് ആശ്വാസമാവുകയാണ് ഫിലിപ്പിയന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിന്റെ പുതിയ പദ്ധതി.

മനില ആര്‍ച്ച്ബിഷപ്പായ കര്‍ദ്ദിനാള്‍ ടാഗിള്‍ കാരിത്താസിന്റെ പുതിയ രണ്ട് മൊബൈല്‍ ക്ലിനിക്കുകളുടെ ഉദ്ഘാടനമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബര്‍ണ്ണാബൈറ്റ് ഹാര്‍ട്ടാണ് പദ്ധതിക്ക് ധനസഹായം നല്‍കിയത്‌.

പദ്ധതി അനുസരിച്ച്, മെട്രോ മനിലയിലെ തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്കും ഭവനരഹിതര്‍ക്കുമാണ് ഡോക്ടര്‍മാരും നേഴ്‌സരുമാരും ശുശ്രൂഷ നല്‍കുന്നത്. ആശുപത്രിയിലേക്ക് വരാന്‍ സാധിക്കാത്തവരുടെ അടുത്തേക്ക് ക്ലിനിക്ക് എത്തിപ്പെടും. ഇത്തരം ക്ലിനിക്കുകളിലൂടെ ദൈവത്തിന്റെ കരുതലും സൗഖ്യവുമാണ് എല്ലാവരിലേക്കും എത്തുക. കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ പ്രസിഡന്റായ കാര്‍ഡിനല്‍ ടാഗിള്‍ പറഞ്ഞു.

You must be logged in to post a comment Login