മനുഷ്യക്കടത്തിനെതിരെ ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കമ്മീഷന്‍

മനുഷ്യക്കടത്തിനെതിരെ ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കമ്മീഷന്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ് കമ്മീഷന്‍ ഫോര്‍ പാസ്റ്ററല്‍ ലൈഫും ഓസ്‌ട്രേലിയന്‍ കാത്തലിക് റിലിജീയസ് എഗെയ്ന്‍സ്റ്റ് ട്രാഫികിംങ് ഇന്‍ ഹ്യൂമന്‍സും സംയുക്തമായി ലോക മനുഷ്യക്കടത്ത് ദിനമായി ആചരിക്കുന്ന ഫെബ്രുവരി എട്ടിന് മനുഷ്യക്കടത്തിനെതിരെ പ്രാര്‍ത്ഥനാദിനം സംഘടിപ്പിക്കുന്നു. ബോധവല്‍ക്കരണം, ചിന്തകള്‍ പങ്കുവയ്ക്കല്‍ എന്നിവയും ഉണ്ടാകും മനുഷ്യക്കടത്തിനെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകുകയും മനുഷ്യക്കടത്തിന് ഇരകളായവരെ സഹായിക്കുകയും വേണമെന്നും സിഡ്‌നി സഹായ മെത്രാന്‍ ബിഷപ് ടെറി ബ്രാഡി പറഞ്ഞു.

മനുഷ്യക്കടത്ത് അവസാനിപ്പിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കരുണയുടെ വര്‍ഷത്തില്‍ ഈ ദിനം പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ജോസഫൈന്‍ ബക്കീത്തയുടെ തിരുനാള്‍ ദിനമാണ് ലോക മനുഷ്യക്കടത്ത് ദിനമായി ആചരിക്കുന്നത്.

You must be logged in to post a comment Login