മനുഷ്യക്കടത്തിനെതിരെ പോരാടാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം

മനുഷ്യക്കടത്തിനെതിരെ പോരാടാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം

imagesമനുഷ്യക്കടത്തിനെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണമെന്ന് ഫ്രാന്‍സിസ് പാപ്പ. കാലാവസ്ഥാവ്യതിയാനം, മനുഷ്യക്കടത്ത് എന്നിവയെക്കുറിച്ച് വത്തിക്കാനില്‍ വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ പ്രത്യേകസമ്മേളനം ചേരാനിരിക്കെയാണ് മാര്‍പാപ്പയുടെ പരാമര്‍ശം. സ്വാതന്ത്യം നിഷേധിക്കപ്പെട്ട എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കു വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ഈ വിഷയത്തെക്കുറിച്ച് പ്രത്യേകം പഠിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര, സാമൂഹ്യവിഷയങ്ങളുടെ ചുമതലയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ ചാന്‍സലറായ ആര്‍ച്ച്ബിഷപ്പ് മാര്‍സലോ സാഞ്ചെസിന് മാര്‍പാപ്പ കത്തയച്ചു.

ബ്യൂണസ് ഐറിസില്‍ ആര്‍ച്ച്ബിഷപ്പായിരുന്നപ്പോള്‍ മുതല്‍ തന്നെ ആരംഭിച്ചതാണ് മനുിഷ്യക്കടത്തിനെതിരെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ പോരാട്ടം. മനുഷ്യക്കടത്തിന് ഇരകളായവര്‍ക്കു വേണ്ടി അദ്ദേഹം പ്രത്യേകം ദിവ്യവലിയും അര്‍പ്പിച്ചിരുന്നു. പ്രത്യക്ഷത്തില്‍ അടിമത്തമാണെന്നു തോന്നിക്കാത്തവിധം പല രൂപത്തിലും ഈ സാമൂഹ്യതിന്‍മ നിലവിലുണ്ട്. ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളും വ്യഭിചാരം ചെയ്യാന്‍ നിര്‍ബന്ധിതയാകുന്ന സ്ത്രീയും ബാലവേല ചെയ്യേണ്ടിവരുന്ന കുട്ടികളുമെല്ലാം അടിമത്വത്തിന്റെ ഇരകളാണ്. മനുഷ്യരെ കേവലം ഉത്പന്നങ്ങളായി മാത്രം കാണുന്ന ഇത്തരം ചിന്താഗതികള്‍ ഇല്ലാതാകണമെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login