മനുഷ്യക്കടത്തിനെതിരെ ഫിലിപ്പൈന്‍സില്‍ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭയും ഒരുമിക്കുന്നു

മനുഷ്യക്കടത്തിനെതിരെ ഫിലിപ്പൈന്‍സില്‍ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭയും ഒരുമിക്കുന്നു

മാനില: മനുഷ്യക്കടത്തിനെതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ഉടമ്പടിയില്‍ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭകളും ഒപ്പുവച്ചു. മനുഷ്യക്കടത്തിന്റെ എല്ലാവിധ രൂപങ്ങളെയും തങ്ങള്‍ തള്ളിപ്പറയുന്നുവെന്നും അതിന്റെ ഇരകള്‍ക്ക് മാന്യതയും നീതിയും നേടിക്കൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇരകളെ പിന്തുണയ്ക്കുന്നുവെന്നും സഭാനേതാക്കന്മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സുരക്ഷിതകേന്ദ്രം, നിയമസഹായം, അടിയന്തിരസഹായം, മരുന്ന്, മാനസികമായ പിന്തുണ തുടങ്ങിയവയാണ് സഭാനേതാക്കന്മാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ സഭയ്ക്ക് പ്രത്യേക ദൗത്യമുണ്ടെന്ന് സഭാ നേതാക്കള്‍ പറഞ്ഞു.

You must be logged in to post a comment Login