മനുഷ്യന്റെ സമഗ്രപുരോഗതിക്കായി വത്തിക്കാനില്‍ ഇനി പുതിയ ഓഫീസ്

മനുഷ്യന്റെ സമഗ്രപുരോഗതിക്കായി വത്തിക്കാനില്‍ ഇനി പുതിയ ഓഫീസ്

വത്തിക്കാന്‍ സിറ്റി: നീതി, സമാധാനം ഇവ ഉറപ്പാക്കല്‍, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍,
സേവനപ്രവര്‍ത്തനം, ആരോഗ്യസംരക്ഷണം എന്നിവയ്ക്കായുള്ള വത്തിക്കാന്റെ ഓഫീസുകളെ കൂട്ടിച്ചേര്‍ത്ത് പുതിയ പദ്ധതിക്ക് രൂപം കൊടുക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനത്തെ വത്തിക്കാന്‍ ഇന്നലെ പുതിയ വിജ്ഞാപനത്തിലൂടെ
അറിയിച്ചു.

ജനുവരി 1, 2017മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ കോണ്‍ഗ്രിഗേഷനെ നയിക്കുന്നത് കര്‍ദ്ദിനാള്‍ പീറ്റര്‍ ടെറക്‌സണ്‍ ആണ്. ഇദ്ദേഹം 2013മുതല്‍ വത്തിക്കാന്റെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കൗണ്‍സിലിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ്.

മനുഷ്യന്റെ സമുഗ്രപുരോഗതി ലക്ഷ്യം വച്ചാണ് പുതിയ പദ്ധതി പ്രവര്‍ത്തിക്കുകയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു. റോമന്‍ ക്യൂരിയായില്‍ ഫ്രാന്‍സിസ് പാപ്പ വരുത്തുന്ന മാറ്റങ്ങളുടെ ഫലമായാണ് പുതിയ കോണ്‍ഗ്രിഗേഷന് നടപ്പില്‍ വരുക.

You must be logged in to post a comment Login