മനുഷ്യരാശിയുടെ ഭാവി പാവങ്ങളുടെ കയ്യിലാണ്: ഫ്രാന്‍സിസ് പാപ്പ

മനുഷ്യരാശിയുടെ ഭാവി പാവങ്ങളുടെ കയ്യിലാണ്: ഫ്രാന്‍സിസ് പാപ്പ

RNS-POPE-IMMIGRANTSമനുഷ്യരാശിയുടെ ഭാവി പാവങ്ങളുടെ കയ്യിലാണെന്ന് ഫ്രാന്‍സിസ് പാപ്പ. അത്യാര്‍ത്തി എന്ന വിപത്ത് അവരുടെ മനസ്സുകളിലില്ല. അത്യാര്‍ത്തിയാണ് പ്രകൃതിയെത്തന്നെ അപകടത്തിലാക്കുന്നത്. ഇത് മനുഷ്യര്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും അസഹിഷ്ണുത വളരാന്‍ കാരണമാകുന്നു. മനുഷ്യന്‍ മനുഷ്യനെതിരെ തിരിയാന്‍ തുടങ്ങുന്നു. ബൊളീവിയയിലെത്തിയ ഫ്രാന്‍സിസ് പാപ്പ വിവിധ എന്‍ജിഒ കളിലെ അംഗങ്ങളോടു സംസാരിക്കുകയായിരുന്നു. ആധുനികലോകത്തില്‍ പാവങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മാര്‍പാപ്പ ഇവരുമായി ചര്‍ച്ച നടത്തി. പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ എന്‍ജിഒ കളോടാഹ്വാനം ചെയ്തു.

 

തന്റെ ഏറ്റവും പുതിയ ചാക്രകലേഖനമായ ‘ലോഡറ്റോ സി’ യിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാര്‍പാപ്പ സംസാരിച്ചു. ‘ലോകത്തു നിലവിലുള്ള സാമൂഹിക അനീതി ഇല്ലാതാക്കണം.നിലവിലെ അവസ്ഥയില്‍ നിന്നും ഒരു മാറ്റം ആവശ്യമാണ്. മാറ്റം തുടങ്ങേണ്ടത് ഓരോ വ്യക്തിയില്‍ നിന്നുമാണ്. അടിസ്ഥാനപരമായി വ്യക്തികള്‍ മാറിയാലേ ഉദ്യോഗസ്ഥദുഷ്പ്രഭുത്വം, അഴിമതി തുടങ്ങിയ എല്ലാ തിന്‍മകള്‍ക്കും അവസാനമാകൂ. കൃഷിഭൂമിയില്ലാത്ത കര്‍ഷകനും താമസിക്കാനൊരു വീടില്ലാത്ത പാവങ്ങള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ക്കും നീതി ലഭ്യമാകണം’, മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login