മനോരോഗികളെ തേടി കരുണയുള്ള ഇടയനെത്തി…

മനോരോഗികളെ തേടി കരുണയുള്ള ഇടയനെത്തി…

ഇറ്റലിയില്‍, റോമിനു പുറത്തുള്ള ഇല്‍ ചിക്കോയിലെ മനോരോഗികളുടെ സങ്കേതം പൊടുന്നനെ കരുണാര്‍ദ്രമായി. ക്രിസ്തുവിന്റെ കരുണയുടെ അടയാളങ്ങള്‍ രാജമുദ്രയാക്കിയ ഇടയന്‍ പ്രകാശം പരത്തുന്ന പുഞ്ചിരിയുമായി അവര്‍ക്കിടയില്‍!

കടുത്ത മാനസികവൈകല്യം അനുഭവിക്കുന്നവരേറെയുള്ള സമൂഹമാണ് ഇല്‍ ചിക്കോയിലേത്. ഇവിടേക്കാണ് കാരുണ്യ വെള്ളിയാഴ്ചയിലെ ശുശ്രൂഷയുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ കടന്നു ചെന്നത്.

ഒരു മേശയ്ക്കരികില്‍ ഇരുന്ന പാപ്പാ ക്ഷമയോടെ അവരെ കേട്ടു നിന്നു – മനോരോഗികളെയും അവരെ പാലിക്കുന്നവരെയും. അസാധാരണ മനുഷ്യസ്‌നേഹത്തോടെ പാപ്പാ ഓരോ മുക്കിലും മൂലയിലും ചെന്ന് ഓരോരുത്തരെയും തന്റെ സ്‌നേഹം അറിയിച്ചുവെന്ന് ഫാ. ലൊമ്പാര്‍ദി സാക്ഷ്യപ്പെടുത്തുന്നു. ഒന്നര മണിക്കൂര്‍ അന്തേവാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച പാപ്പാ അവര്‍ക്ക് സാമ്പത്തിക സഹായവും ഒരു കൂട നിറയെ പഴങ്ങളും നല്‍കി.

കേവലം മനോരോഗികളെ പാര്‍പ്പിക്കുന്ന ഇടമല്ല ഇല്‍ ചിക്കോയിലേത്. അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ ജോലികള്‍ നിര്‍വഹിക്കാന്‍ അവസരം നല്‍കുന്ന ഇടം കൂടിയാണ്.

ഏറ്റവും ദുര്‍ബലരെയും നിരാധാരരെയും സന്ദര്‍ശിക്കുക എന്ന തന്റെ പേപ്പല്‍ ദൗത്യത്തിന്റെ ഭാഗമായാണ് പാപ്പാ ഇല്‍ ചിക്കോ സന്ദര്‍ശിച്ചതെന്ന് ഫാ. ലൊമ്പാര്‍ദി പറഞ്ഞു. കരുണയുടെ വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് സുവ്യക്തമായ മാതൃകയും അടയാളവും നല്‍കുകുയുമായിരന്നു, മാര്‍പാപ്പ.
ഫ്രേസര്‍

You must be logged in to post a comment Login