മനോഹരമായ സ്വപ്നംപോലെ തോന്നിച്ചു ആ കണ്ടുമുട്ടല്‍- ഹോളിവുഡ് നടന്‍ ജോസഫ് ഫിന്നെസ് മാര്‍പാപ്പയെക്കുറിച്ച്…

മനോഹരമായ സ്വപ്നംപോലെ തോന്നിച്ചു ആ കണ്ടുമുട്ടല്‍- ഹോളിവുഡ് നടന്‍ ജോസഫ് ഫിന്നെസ് മാര്‍പാപ്പയെക്കുറിച്ച്…

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടല്‍ മനോഹരമായ ഒരു സ്വപ്‌നം പോലെ തോന്നിച്ചു എന്ന് ഹോളിവുഡ് നടന്‍ ജോസഫ് ഫിന്നെസ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണത്. ആധുനിക ലോകത്തിലെ ഏറ്റവും അതിശയകരമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്നെപോലെ തന്നെ ലോകത്തിലെ കോടിക്കണക്കിന് ആളുകള്‍ക്കും മനസ്സിലായിട്ടുള്ളകാര്യമാണത്.

അദ്ദേഹം ജനങ്ങളുടെ പാപ്പയാണ്. ഏറെ അനുഗ്രഹപ്രദമായിരുന്നു പാപ്പയുമായുള്ള കണ്ടുമുട്ടല്‍. ആത്മീയമായ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് സംസാരിക്കാന്‍ സാധിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലൂടെ കടന്നുപോകുമ്പോള്‍ എവിടെ നോക്കിയാലുംനിങ്ങള്‍ക്ക് അവിടെയൊരു കഥ കാണാന്‍ കഴിയും..അവിടെയൊരു വിവരണമുണ്ട്. മഹാന്മാരായ കലാകാരന്മാര്‍ അവരുടെ സൃഷ്ടികളിലൂടെ ആശയവിനിമയം നടത്തിയ സ്ഥലമാണിത്. എനിക്കിപ്പോള്‍ തോന്നുന്നത് ഈ മാര്‍ബിള്‍കലാരൂപങ്ങള്‍ സിനിമയിലേക്ക് മാറ്റണമെന്നാണ്..ഇവിടെ ആയിരിക്കുന്നത് മഹത്തായ കാര്യമാണ്.. ജോസഫ് പറഞ്ഞു.

You must be logged in to post a comment Login