മന്ത്രവാദം: ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി

മന്ത്രവാദം: ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി

17-Tamasoma Jyotirgamayaഭുവനേശ്വര്‍: ഒഡീഷയിലെ കിനോജ്ഹര്‍ ജില്ലയില്‍ മന്ത്രവാദം അനുഷ്ഠിച്ചു എന്നു സംശയിക്കപ്പെടുന്ന കുടുംബത്തിലെ അഞ്ചു പേരെ ഗ്രാമവാസികള്‍ പ്രഹരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
ഒരു സ്ത്രീയും നാലു കുട്ടികളുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് എന്ന് പോലീസ് പറഞ്ഞു. കുടുംബത്തിലെ അഞ്ചംഗങ്ങള്‍ സംഭവ സ്ഥലത്ത് മരിച്ചു. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റായാഗാദാ ജില്ലയില്‍ ജഗാബന്ധു എന്ന വ്യക്തിയെ മന്ത്രവാദം അനുഷ്ഠിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം മൃതദേഹം കത്തിച്ചതായി പോലീസ് പറഞ്ഞു.
മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പ്രഹരമാണ് ആറു പേരുടെ മരണത്തിന് ഇടയാക്കിയത് എന്ന് പോലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുറ്റവാളിയെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്, സബ് ഡിവിഷനണ്‍ പോലീസ് ഓഫീസര്‍ ബദാബില്‍ അജയ് പ്രതാപ് സ്വെയ്ന്‍ പറഞ്ഞു.

You must be logged in to post a comment Login