മയക്കുമരുന്നിന്റെ രൂപത്തില്‍ പുതിയ കോളനിവല്‍ക്കരണം: ഫിലിപ്പിയന്‍ ഇടയലേഖനം

മയക്കുമരുന്നിന്റെ രൂപത്തില്‍ പുതിയ കോളനിവല്‍ക്കരണം: ഫിലിപ്പിയന്‍ ഇടയലേഖനം

download (3)പലതരത്തിലുള്ള കോളനിവല്‍ക്കരണത്തിന് ലോകം ദൃക്‌സാക്ഷികളായിട്ടുണ്ട്. ഇതിന്റെ ഭാഗമെന്നോണം നൂറ്റാണ്ടുകളായി ഇന്നു പല രാജ്യങ്ങളും കോളനിവല്‍ക്കരണത്തിന്റെ ഇരകളായി തുടരുകയാണ്. ഒരിക്കല്‍ സ്പാനിഷ് കോളനിയായിരുന്ന ഫിലിപ്പിയന്‍ രാജ്യം ഇന്ന് വേറൊരു വിധത്തിലുള്ള കോളനിക്ക് അടിമയാണ്. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതു പോലെ മയക്കു മരുന്നെന്ന കോളനിക്ക്. ജനുവരിയില്‍ ഫ്രാന്‍സിസ് പാപ്പ രാജ്യം സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളോട് മയക്കുമരുന്ന് എന്ന പുതിയ തരത്തിലുള്ള കോളനിവല്‍ക്കരണനത്തിന് അടിമകളാവരുത് എന്ന് ജനങ്ങളെ ഉത്‌ബോധിപ്പിച്ചിരുന്നു, ഫിലിപ്പിയന്‍സിലെ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓര്‍ത്തെടുത്തു. ഈ അടുത്ത കാലത്താണ് മയക്കുമരുന്നിന്റെ പെരുകി വരുന്ന ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ഉത്‌ബോധിപ്പിച്ചു കൊണ്ട് ബിഷപ്പുമാര്‍ ഇടയലേഖനം പുറപ്പെടുവിച്ചത്. ഇടയലേഖനത്തില്‍ വളരെ ശക്തമായ ഭാഷയില്‍ മയക്കുമരുന്ന് വില്‍ക്കുന്നവരെ വിമര്‍ശിക്കുന്നുണ്ട്. മയക്കുമരുന്ന് ഒരു വ്യക്തിയിലെ പിശാചിനെയാണ് തൃപ്തിപ്പെടുത്തുന്നത്. അത് സത്യത്തെ വളച്ചൊടിച്ച് അവനെ അതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഇവ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ പ്രകൃതി ദുരന്തത്തെക്കാള്‍ അധികമായി സമൂഹത്തെയും ജനങ്ങളെയും നശിപ്പിക്കുന്നു, ഇടയലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

You must be logged in to post a comment Login