മരങ്ങള്‍ മുറിച്ചു മാറ്റുന്നത് ക്രിസ്ത്യന്‍ സമുദായത്തിന് ഭീഷണിയെന്ന് പരിസ്ഥിതി വാദികള്‍

മരങ്ങള്‍ മുറിച്ചു മാറ്റുന്നത് ക്രിസ്ത്യന്‍ സമുദായത്തിന് ഭീഷണിയെന്ന് പരിസ്ഥിതി വാദികള്‍

ധാക്കാ: ബംഗ്ലാദേശിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള ലവാച്ചരാ റിസേര്‍വ്വ് വനത്തിലെ 25,000 മരങ്ങള്‍ വെട്ടിമാറ്റണമെന്നുള്ള ബംഗ്ലാദേശ് റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുകളുമായി പരിസ്ഥിതിവാദികള്‍ രംഗത്ത്.

സംവരണപ്രദേശത്തെ മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നത് പ്രകൃതിയെയും അവിടെ താമസിക്കുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെയും ബാധിക്കുമെന്നാണ് പരിസ്ഥിവാദികള്‍ പറയുന്നത്.

വനത്തിലൂടെ അഞ്ചു കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന റെയില്‍ പാതയിലൂടെയുള്ള സുഗമമായ യാത്രയ്ക്ക് മരങ്ങള്‍ വെട്ടിമാറ്റേണ്ടത് അത്യാവശ്യമാണ്. മരങ്ങള്‍ പാളത്തിലേക്ക് മുറിഞ്ഞു വീണുള്ള ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന്
റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ ജീവിതം കഷ്ടത്തിലാകുമെന്ന് തദ്ദേശവാസികള്‍ വ്യക്തമാക്കി.

You must be logged in to post a comment Login