മരങ്ങള്‍ വെട്ടുമ്പോള്‍ വേദനിക്കുകയും തെരുവുനായ്കള്‍ക്കായി വാദിക്കുകയും ചെയ്യുന്നവര്‍ മനുഷ്യനുവേണ്ടി ജാഗ്രതയും കരുതലും പുലര്‍ത്തണം മാര്‍ എടയന്ത്രത്ത്

മരങ്ങള്‍ വെട്ടുമ്പോള്‍ വേദനിക്കുകയും തെരുവുനായ്കള്‍ക്കായി വാദിക്കുകയും ചെയ്യുന്നവര്‍ മനുഷ്യനുവേണ്ടി ജാഗ്രതയും കരുതലും പുലര്‍ത്തണം മാര്‍ എടയന്ത്രത്ത്

കൊച്ചി: മരങ്ങള്‍ വെട്ടുമ്പോള്‍ വേദനിക്കുകയും തെരുവുനായ്കള്‍ക്കായി വാദിക്കുകയും ചെയ്യുന്നവര്‍ മനുഷ്യജീവനുവേണ്ടി ജാഗ്രതയും കരുതലും ഉള്ളവരായി പ്രവര്‍ത്തിക്കുവാന്‍ കെസിബിബിസി പ്രൊ-ലൈഫ് സമിതി ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആഹ്വാനം ചെയ്തു.

ആറുമാസമെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നിസാരകാരണം കണ്ടെത്തിഗര്‍ഭച്ഛിദ്രം നടത്തുവാന്‍ അനുവാദം നല്‍കുവാനുമുള്ള നിയമനിര്‍മാണ നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം തെയ്യം സെന്റ് ജോസഫ് സ്‌കൂളില്‍വച്ചു നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യജീവന്റെ സംരക്ഷണത്തില്‍ ജീവിതം കൊണ്ട് മാതൃകയായ ഇന്ദിര കെ യെ പ്രഥമ വിശുദ്ധ മദര്‍ തെരേസ പ്രൊ-ലൈഫ് അവാര്‍ഡായ ശില്‍പ്പവും 10001 രൂപയും നല്‍കി ആദരിച്ചു. കൊല്ലം രൂപതാ എപ്പിസ്‌കോപ്പല്‍ വികാര്‍ പ്രൊ-ലൈഫ് ഡയറക്ടര്‍ റവ.ഡോ. ബൈജു ജൂലിയാന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാദര്‍ പോള്‍ മാടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സാബു ജോസ് മദര്‍ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി.

കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍ വലിയവീട്, സാമൂഹ്യ ക്ഷേമ ബോര്‍ഡംഗം ഷാഹിദ കമാല്‍, കെ എള്‍ സി എ രൂപത ഡയറക്ടര്‍ ഫാ. സഫറിന്‍ കെ.ബി, കെ സി വൈ എം കൊല്ലം രൂപതാ പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, പേപ്പല്‍ ബഹുമതി ജേതാവ് ഷീല ആന്റണി, പ്രൊ- ലൈഫ് രൂപതാ പ്രസിഡന്റ് റോണ റിബൈറോ, കൃഷ്ണവേണി, കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ യുഗേഷ് തോമസ്, ജെയുംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യരര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ സിഎംസി, ഫ്രാന്‍സിസ്‌കാ വടുതല, ഉമ്മച്ചന്‍ ചക്കുപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login