മരണം കാക്കുന്ന നവവൈദികനോട് ആശീര്‍വാദം യാചിച്ച് പാപ്പാ!

മരണം കാക്കുന്ന നവവൈദികനോട് ആശീര്‍വാദം യാചിച്ച് പാപ്പാ!

Salvatore-Melloneഇത് നിങ്ങളുടെ മിഴികളെ ഈറനണിയിക്കും. ഇറ്റലിയുടെ മുഴുവന്‍ മനസ്സിനെ അലിയിച്ച ഒന്നാണിത്. മാരക രോഗം ബാധിച്ച്, ഇനി ഏറെ നാള്‍ ജീവിതം ബാക്കിയില്ലാത്ത 38 കാരനായ ഒരു വൈദികാര്‍ത്ഥിക്ക് ബാര്‍ലെറ്റയിലെ സ്വന്തം മുറിക്കുള്ളില്‍ വച്ച് വൈദികപട്ടം നല്‍കപ്പെടുന്നു. അന്നേരം ഫ്രാന്‍സിസ് പാപ്പായുടെ ഫോണ്‍ കോള്‍ നേരിട്ട് സാല്‍വത്തോര്‍ മെല്ലോണി എന്ന ആ നവവൈദികന് ലഭിക്കുന്നു. നൂറു കോടിയിലേറെ വിശ്വാസികളുടെ തലവനായ പാപ്പാ നവവൈദികനോട് അഭ്യര്‍ത്ഥിക്കുന്നു: ‘അങ്ങയുടെ ആദ്യത്തെ ആശീര്‍വാദം എനിക്കു നല്‍കുമോ?’
പത്രപ്രവര്‍ത്തകനും കവിയുമായ സാല്‍വത്തോര്‍ മെല്ലോണി കത്തോലിക്കാവിശ്വാസത്തിനു വേണ്ടി എ്ന്നും നില കൊണ്ടയാളാണ്. സെമിനാരിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം ബോള്‍സാനോയിലെ മര്‍സലിന്‍ സിസ്‌റ്റേഴ്‌സിന്റെ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നു. 34 ാം വയസ്സിലാണ് മെല്ലോണിക്ക് പുരോഹിതവിളി ലഭിക്കുന്നത് ആഴമായ പ്രാര്‍ത്ഥനാജീവിതവും പരസ്‌നേഹപ്രവര്‍ത്തനങ്ങളും സമകാലിക ലോകത്തിന്റെ പ്രശ്‌നങ്ങളോടുള്ള അഗാധമായ അലിവും കൊണ്ട് മെല്ലോണി ഏവരുടെയും പ്രിയങ്കരനായി. എപ്പോഴും ആരെയും സഹായിക്കാന്‍ സന്നദ്ധനായ സഹോദരനായി അദ്ദേഹം അറിയപ്പെട്ടു.

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ഇസോഫാഗസിലെ നിയോപ്ലാസിയ എന്ന മാരകരോഗം അദ്ദേഹത്തിനുള്ളതായി കണ്ടെത്തിയത്. ഐസിയുവില്‍ കിടക്കേണ്ടി വന്നെങ്കിലും തന്റെ പഠനം തുടരാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ അനുപമമായ ആത്മാര്‍പ്പണം പരിഗണച്ച് ബന്ധപ്പെട്ടവരോട് ആലോചിച്ച ശേഷം മെല്ലോണിക്ക് പുരോഹിത പട്ടം നല്‍കാന്‍ ആര്‍്ച്ചുബിഷപ്പ് ജിയോവാന്‍ ബാറ്റിസ്റ്റ് പിഷിയേരി തീരുമാനിക്കുകയായിരുന്നു.

‘ക്രിസ്തുരഹസ്യം ആഴത്തില്‍ ഗ്രഹിക്കാന്‍ സഹനം അദ്ദേഹത്തെ പ്രാപ്തനാക്കിയിരിക്കുന്നു’ ആര്‍ച്ചുബിഷപ്പ് സാക്ഷ്യപ്പെടുത്തി.

പുരോഹിതപട്ടം സ്വീകരിക്കുന്നതിന് അല്‍പം മുമ്പ് മെല്ലോണി പറഞ്ഞു: ‘ഞാന്‍ ക്രിസ്തുവിന്റെ തോളില്‍ വഹിക്കപ്പെടുന്നതായി ഇപ്പോള്‍ എനിക്ക് അനുഭവപ്പെടുന്നു. ഒരു പുരോഹിതനെന്ന നിലയില്‍ ലോകത്തിന്റെ രക്ഷയ്ക്കായി ഞാന്‍ ഈ ഊറാല ധരിക്കുന്നു. ഒരു വി. ബലി അര്‍പ്പിക്കുക എന്നാല്‍ ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുചേരുക എന്നതാണെനിക്ക്’.

മെല്ലോണിയുടെ പൗരോഹിത്യസ്വീകരണം കൂറ്റന്‍ സ്‌ക്രീനില്‍ ഇടവകജനങ്ങള്‍ക്കു മുഴുവന്‍ കാണാനായി പ്രദര്‍ശിപ്പിച്ചു. ‘ശരീരത്തിലാണ് വേദന. എന്നല്‍ അദ്ദേഹത്തിന്റെ ആത്മാവില്‍ അവാച്യമായ ആനന്ദമാണ്!’ പ്രഭാഷണമധ്യേ മോണ്‍. പിഷിയേരി പറഞ്ഞു.

‘മരണത്തിനോ, ജീവിതത്തിനോ മാലാഖമാര്‍ക്കോ, അധീശന്മാര്‍ക്കോ ഇപ്പോഴുള്ളതിനോ വരാനിരിക്കുന്നതിനോ ഉയരത്തിനോ ആഴത്തിനോ ദൈവസ്‌നേഹത്തില്‍ നിന്നും എന്നെ വേര്‍പിരിക്കാനാവില്ല എന്നെനിക്കു ഉറപ്പുണ്ട്!’ ഫാ. ഡോണ്‍ മെല്ലോണി കൃതജ്ഞതാ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ ജനം അവാച്യമായ അനുഭൂതിയില്‍ നിറഞ്ഞു.

പാപ്പായുടെ മേലും വിശുദ്ധമായ ആ ആശീര്‍വാദം പ്രകാശിച്ചു: ‘സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം പാപ്പായുടെ മേല്‍ വന്നിറങ്ങുമാറാകട്ടെ!’.

16 Responses to "മരണം കാക്കുന്ന നവവൈദികനോട് ആശീര്‍വാദം യാചിച്ച് പാപ്പാ!"

 1. Prasad Varghese   April 21, 2015 at 6:12 am

  I feel great and it’s really touched my heart. I also wanted to receive his blessings before he leave from this earth!!

 2. മില്‍ട്ടന്‍ അച്ചന്‍   April 21, 2015 at 9:10 am

  ആ അനുഗ്രഹത്തില്‍ എനിക്കും പങ്കുപറ്റാന്‍ കഴിഞ്ഞെങ്കില്‍….

 3. TelmaLawrence   April 21, 2015 at 10:15 am

  Rev.Fr.Don my sincere prayers to experience the presence of Jeaus’ Mary’&Joseph.Could u please give ur blessings to many youth in Australia.May God give the strength and courage .Telma from Australia.

 4. Aji Alosious   April 21, 2015 at 5:21 pm

  Jesus♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

  • Godwin Thomas   April 21, 2015 at 8:52 pm

   Fr.Melloni, please give your blessing to me and my Family….. May , all the heaven be with you… With love and prayers .. Godwin.

   Jesus , strengthen him..,.

 5. Jolly Cyriac   April 21, 2015 at 11:06 pm

  Father ! Please bless our family too

 6. sophy   April 22, 2015 at 3:31 am

  Please pray for my family

 7. K L Stanley John   April 22, 2015 at 5:23 am

  Fr. salvathore Mellony അഗ്ഗയുടെ അനുഗ്രഹം എന്റെയും എന്റെ കുടുംബം മുഴുവന്റെയും ഈ ലോക ജനതയുടെ മേലും നല്‍കേണമേ!!!ആമേന്‍.

 8. Antony Martin   April 22, 2015 at 8:43 am

  Please pray for my family

 9. jerish thomas   April 22, 2015 at 1:08 pm

  hebrayer 5:4

 10. tony   April 22, 2015 at 4:06 pm

  Pray for me.and blessing also my fsmily

 11. prince xavior   April 23, 2015 at 8:25 am

  i bow down to our dearest,loving,blessed POPE FRANCIS AND FR.SALVATHORE MELLONY(JOHN CHAP.10:35).I pray to our Lord,God Jesus to give more power and blessings to overcome his all his sufferings and to leave all his blessings to all persons and families in this world.

 12. MOTTY   April 24, 2015 at 10:12 am

  PRAY FOR ME AND BLESSING MY FAMILY AND MY COUNTRY

 13. MOTTY   April 24, 2015 at 10:12 am

  PRAY FOR ME & ALL

 14. fr sebastian Tharapputhotty   April 24, 2015 at 4:18 pm

  My dear brother u r great indeed. I am touched by ur heroic acceptance of priesthood.May the Eternal priest give u His healing touch and u may be fully recovered from ur illness to serve His little ones for many years.This is my humble heartfelt prayer to the Almighty. I humbly request ur blessing on me.

 15. joseph kolady   April 24, 2015 at 5:10 pm

  What a faith.Dear father please bless us and the world.

You must be logged in to post a comment Login