മരണത്തിന്റെ താഴ്വരയില്‍ കഴിയുന്ന സിറിയന്‍ കുട്ടികള്‍ക്ക് പ്രകാശം പകര്‍ന്ന് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍

മരണത്തിന്റെ താഴ്വരയില്‍ കഴിയുന്ന സിറിയന്‍ കുട്ടികള്‍ക്ക് പ്രകാശം പകര്‍ന്ന് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍

അലീപ്പോ: സിറിയയിലെ അലീപ്പോയില്‍ വളര്‍ന്നു വരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ജീവിതം എന്നും ഭീതിനിറഞ്ഞതാണ്. എപ്പോള്‍ വേണമെങ്കിലും ബോംബാക്രമണം പ്രതീക്ഷിക്കാവുന്ന ഇവിടുത്തെ കുട്ടികള്‍ ജീവിക്കുന്നത് മരണത്തിന്റെ നിഴല്‍ വീണ താഴ്വരയിലാണ്.

എന്നാല്‍ നഗരത്തിലെ 350 ക്രിസ്ത്യന്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ എന്നും സമാധാനത്തിന്റെ പുതു ലോകമാണ്. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന മുദ്രാവാക്യത്തോടെ ബൈബിള്‍ സ്‌കൂളിലെത്തുന്ന കുട്ടികള്‍ രാജ്യത്തിനു വേണ്ടിയും ജിഹാദികളുടെ മന:പരിവര്‍ത്തനത്തിനു വേണ്ടിയും പ്രാര്‍ത്ഥന നടത്തും.

“ഞങ്ങള്‍ക്ക് പേടിയില്ല. കാരണം എല്ലാ ദിവസവും മരണത്തെയും ബോംബിനെയും ഞങ്ങള്‍ ജീവിതരീതിയിലൂടെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.” വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന്റെ ചുമതല നിര്‍വ്വഹിക്കുന്ന ഫാ. ഫ്രിയാസ് ലുത്ഫി പറഞ്ഞു.

അലീപ്പോയിലെ വിശുദ്ധ ഫ്രാന്‍സിസ് റോമന്‍ ഇടവകയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ 3 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കത്തോലിക്കരും ഓര്‍ത്തഡോക്‌സ് വിശ്വാസികളുമടങ്ങുന്ന കുട്ടികളാണ് ഉളളത്.

You must be logged in to post a comment Login