മരണത്തിന്റെ നിഴലില്‍

മരണത്തിന്റെ നിഴലില്‍

EGYPT-POLITICS-UNRESTമിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ ജീവിതാവസ്ഥകളെ വിശേഷിപ്പിക്കാന്‍ ഇതിലും വലിയൊരു വിശേഷണം വേറൊന്നുണ്ടാവില്ലെന്ന് തോന്നുന്നു. കാരണം ജീവിതത്തിനും മരണത്തിനും നടുവിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോവുകയാണ് ഓരോ ദിവസവും അവര്‍. ഈജിപ്ത്, ഇസ്രായേല്‍, പാലസ്തീന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന ക്രൈസ്തവസാന്നിധ്യം ഇന്ന് പതിനാല് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറഞ്ഞിരിക്കുന്നു.

സിറിയയിലും ഇറാക്കിലും ക്രൈസ്തവര്‍ നേരിടുന്ന ദുരന്തങ്ങളെ പാലസ്തീന്‍കാരുമായി തട്ടിച്ചുനോക്കിയാല്‍ അതികഠിനവും തീവ്രവുമാണെന്ന് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്ക ഫൗദ് തവാല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇറാക്കിലെ ക്രൈസ്തവര്‍ അറിയപ്പെടുന്നത് അസീറിയന്‍സ്, കല്‍ദായന്‍സ്, സിറിയന്‍ എന്നിങ്ങനെയാണ്, ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ക്രൈസ്തവസാന്നിധ്യം ഇവിടെ വേരുറപ്പിച്ചിരുന്നു. അപ്പസ്‌തോലനായ തോമസ് തദേവൂസിനെ മെസോപ്പൊട്ടോമിയായില്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി അയച്ചിരുന്നതായി വിശ്വസി്ക്കുപ്പെടുന്നു. അസീറിയന്‍ സഭ ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി മിഷനറിമാരെ അയച്ചിരുന്നു. ഇതൊക്കെ ക്രൈസ്തവസാന്നിധ്യത്തിന്റെ അനിഷേധ്യമായ അടയാളങ്ങളാണ്. മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവവിരുദ്ധ പീഡനങ്ങള്‍ക്ക് തുടക്കം കുറിച്ചത് നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ഒന്നാം ലോകമഹായുദ്ധവുമാണ് ഇതിന്റെ പിന്നിലെ കാരണങ്ങളെന്ന് ചരിത്രം പറയുന്നു. തുര്‍ക്കികളുടെ വംശഹത്യ അക്കാലത്ത് ദേശത്തിന്റെ പേരിലായിരുന്നുവെന്ന് മാത്രം. മതം അതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നില്ല. ഏഴാം നുറ്റാണ്ടിലാണ് ഇസ്ലാമിക അധിനിവേശം ഉണ്ടായത്. അറബ് വസന്തം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാാക്കി.2

011 ലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ക്രൈസ്തവര്‍ക്ക് രാജ്യം വിട്ടുപോകേണ്ടിവന്നു. ഐഎസ് ഭീകരരുടെ കൊടുംക്രൂരതകള്‍ ക്രൈസ്തവരുടെ വേരുകളറുത്തു തുടങ്ങാന്‍ ശക്തികൂട്ടി. ഈ സാഹചര്യത്തിലാണ്‌ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ മിഡില്‍ ഈസ്റ്റില്‍ ക്രൈസ്തവികത യ്ക്ക് ഇത് അന്ത്യമാവുമോ എന്ന ചോദ്യം ഉന്നയിച്ചത്. മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ക്ക് വേണ്ടി നാം എപ്പോഴെങ്കിലും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിക്കുന്നതും നല്ലതായിരിക്കും.

You must be logged in to post a comment Login