മരണത്തിന്റെ നിഴല്‍വീണ താഴ് വരയിലും…

മരണത്തിന്റെ നിഴല്‍വീണ താഴ് വരയിലും…
images (2)എല്ലാ ദിവസവും ഭീതി എന്നെ അലട്ടാറുണ്ട്. എന്നാല്‍ കര്‍ത്താവിന്റെ കൃപയാല്‍ ആ ഭയങ്ങളെ അതിജീവിക്കാന്‍ എനിക്ക് കഴിയുന്നു.  അലെപ്പോയിലെ ഇടവകവികാരി നാല്പത്തിമൂന്നുകാരനായ ഫാ. ഇബ്രാഹിം അല്‍സാബാഗിന്റേതാണ് ഈ വാക്കുകള്‍. ഒക്‌ടോബര്‍ മുതല്‍ അച്ചന്‍ ഇവിടെ വികാരിയായി സേവനം ചെയ്യുന്നു. ഡമാസ്‌ക്കസില്‍ ജനിച്ച ഇദ്ദേഹം റോമിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അവിടെ നിന്ന് സിറിയയിലേക്ക് വരുകയായിരുന്നു. തന്റെ ജനത്തോട് ഒപ്പം ആയിരിക്കുക എന്ന ആഗ്രഹമായിരുന്നു അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജലവും വൈദ്യുതിയും ഇവിടെ ഇപ്പോള്‍ ആഡംബരവസ്തുവാണ്.  ഇന്റര്‍നെറ്റും ടെലിഫോണ്‍ സംവിധാനങ്ങളും  പണിമുടക്കിയിരിക്കുന്നു.. സംഘര്‍ഷകാലത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇരയായ നഗരമായിരുന്നു അലെപ്പോ. എന്നിട്ടും മറ്റെവിടേയ്ക്കും പോകാതെ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ എല്ലാവരെയും സഹായിക്കാനും  എല്ലാവര്‍ക്കും സഹായം ആകാനുമായി   ഈ ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്‍  അലെപ്പോയില്‍  തുടരാന്‍ തീരുമാനിക്കുകയായിരുന്നു.ഇടവക നേരിട്ട് ഭീഷണിക്ക് കീഴിലല്ല. എങ്കിലും ഞങ്ങളുടെ അയല്‍ക്കാരുടെ ജീവിതം എല്ലാ ദിവസവും  ബുദ്ധിമുട്ടുകളുടെ നടുവിലാണ് . ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിലും ഏറെ കാര്യങ്ങള്‍ കര്‍ത്താവ്് ഞങ്ങള്‍ക്കായി ചെയ്യുകയും ഞങ്ങളെ നയിക്കുകയും ചെയ്യുന്നു.ഒരു ദിവസം ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു കര്‍ത്താവേ നിന്നോടു കൂടി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.   എന്നാല്‍ നിന്നെകൂടാതെ ജീവിക്കുക എന്നത് വളരെ അസാധ്യവുമാണ്.  നിന്നില്‍ നിന്ന് വേര്‍പ്പെട്ട് ജീവിക്കാന്‍ എനിക്ക് കഴിയില്ല.  എന്റെ ദൈവവിളി എന്നത്  മറ്റുള്ളവരെ സൗഖ്യപ്പെടുത്തുക എന്നതാണെന്ന് എനിക്ക് മനസ്സിലായി. ദൈവം അയ്ക്കുന്ന ഏതിടത്തേയ്ക്കും പോകാന്‍ ഞാന്‍ തയ്യാറാണ്. മിഡില്‍ ഈസ്റ്റിലെ പ്രത്യേകിച്ച് സിറിയയിലെയും അലെപ്പോയിലെയും ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അച്ചന്‍ പറഞ്ഞു.

You must be logged in to post a comment Login