മരണമടഞ്ഞ ബുദ്ധസന്യാസിക്കായി ശ്രീലങ്കയില്‍ വിശുദ്ധ കുര്‍ബാന

ശ്രീലങ്ക: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മരണമടഞ്ഞ ബുദ്ധസന്യാസി മഡുലുവാവേ സോബിതാ തിരോക്കു വേണ്ടി  പ്രത്യേക വിശുദ്ധ കുര്‍ബാന നടന്നു. കൊളമ്പോയിലെ കൊട്ടോ ഗ്രാമത്തിലുള്ള കത്തീഡ്രലിലാണ് വിശുദ്ധ കുര്‍ബാന നടന്നത്.
ശ്രീലങ്കയുടെ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു സോബിതാ തിരോയുടേതെന്നും സഭയുമായും സഭാവിശ്വാസികളുമായും അദ്ദേഹത്തിന് അഭേദ്യമായ ബന്ധമുണ്ടായിരുന്നതായും ദിവ്യബലിയില്‍ സംബന്ധിച്ച വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login