മരണാനന്തരജീവിതത്തിനും സ്വര്‍ഗ്ഗത്തിനും തെളിവുകളുമായി ഒരു ന്യൂറോ സര്‍ജന്‍

മരണാനന്തരജീവിതത്തിനും സ്വര്‍ഗ്ഗത്തിനും തെളിവുകളുമായി ഒരു ന്യൂറോ സര്‍ജന്‍

ന്യൂറോ സര്‍ജനായ അലക്‌സാണ്ടറിന്റെ മകനാണ് ഡോ. ഏബന്‍ അലക്‌സാണ്ടര്‍. പിതാവിനേപ്പോലെ തന്നെ മകനും അറിയപ്പെടുന്ന ന്യൂറോ സര്‍ജന്‍. ഒരു മനുഷ്യന്റെ ചിന്തകളും വികാരങ്ങളും തലച്ചോറില്‍ മാത്രം സംഭവിക്കുന്നു എന്ന് തൊട്ടുകാണിക്കാന്‍ പോലും വിദഗ്ദനായ ന്യൂറോ സര്‍ജന്‍. നൂറുകണക്കിന് തലച്ചോറുകള്‍ കീറിമുറിച്ച് കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് ഏബന്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഇന്ന് അദ്ദേഹം.

മരണാനന്തര ജീവിതത്തേക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ പുച്ഛഭാവമായിരുന്നു ഡോ.ഏബന്റെ മറുപടി .ഒപ്പം ഒരു പരിഹാസ ചിരിയും. മരണമുഖത്തു നിന്നും തിരിച്ചെത്തുന്നവര്‍ വെറും ഭാവനകളും ചില എഴുത്തുകാര്‍ സൃഷിടിച്ചെടുക്കുന്ന കഥാപാത്രങ്ങളും മാത്രമാണ് എന്നതായിരുന്ന ഒരു കാലത്ത് ഡോ.ഏബന്റെ വാദങ്ങള്‍.

എന്നാല്‍ ഇന്ന് മരണാനന്തര ജീവിതവും സ്വര്‍ഗ്ഗവും ഉണ്ടെന്ന തെളിവുകളുമായാണ് ഡോ.ഏബന്‍ ജിവിക്കുന്നത്. ‘പ്രൂഫ് ഓഫ് ഹെവന്‍’ എന്ന തന്റെ പുസ്തകത്തിലാണ് ഒരു യാഥാര്‍ത്ഥ്യമായ സ്വര്‍ഗ്ഗത്തെക്കുറിച്ചും മരണാന്തരജീവിതത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ ഡോ.ഏബന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷം 2008, നവംബര്‍  പത്ത്. പുലര്‍ച്ചെ നാലരമണിക്ക് അകാരണാമാം വിധം ഞെട്ടിയുണരുകയായിരുന്നു ഡോ.ഏബന്‍ അലക്‌സാണ്ടര്‍. വര്‍ഷങ്ങളായി അഞ്ചരയ്ക്ക് ഉറക്കമുണരുന്നതായിരുന്നു പതിവ്. തലേദിവസത്തെ പാര്‍ട്ടിയില്‍ കുടിച്ച തണുത്ത പാനിയത്തിന്റേതാവം ചെറിയ ജലദോഷമുണ്ടായിരുന്നു അപ്പോള്‍ അയാള്‍ക്ക്. ഒരു ചെറു മയക്കത്തിനൂകൂടി തയ്യാറെടുത്ത ഏബന് ഉറങ്ങാന്‍ കഴിഞ്ഞില്ല. നട്ടെല്ലിന് അതിഭയങ്കരമായ വേദന. 55 ാം വയസിലും മകനൊപ്പം പര്‍വതാരോഹണത്തിനു പോലും പോകാറുള്ള ഡോ ഏബന്‍, ഒരു ജീവച്ഛവമായി അനക്കമറ്റ് കട്ടിലില്‍ കിടക്കാന്‍ വേണ്ടിവന്നത് മിനിറ്റുകള്‍ മാത്രം.

വിര്‍ജിനയിലെ ലിഞ്ച്ബര്‍ഗ് ആശുപത്രിയിലേക്ക് ഏബന്‍ എത്തി. ഡോക്ടറായല്ല രോഗിയായി. വിദഗ്ദരായ ഡോക്ടര്‍മാര്‍, അത്യാധുനിക സംവിധാനങ്ങള്‍… ഒടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. തലച്ചോറിലെ കോര്‍ട്ടക്‌സ് നശിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് ഡോ.ഏബന്. ഒരു കോടിയില്‍ ഒരാള്‍ക്ക് വരുന്ന അത്യപൂര്‍വരോഗം. കോമയില്‍ നിന്നു മടങ്ങിയെത്തുക സാധ്യമല്ല. ഏബനെ വെന്റിലേറ്ററിലേക്ക് മാറ്റി. യന്ത്രസഹായത്താല്‍ മാത്രമുള്ള ജീവിതം. ഇവിടെനിന്നാണ് ഡോ.ഏബന്റെ ജിവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്.

cvr9781476753027_9781476753027_hr‘ഇരുട്ട് എങ്കിലും കാഴ്ചക്ക് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ചെളി നിറഞ്ഞ ഒരു കുഴിയില്‍ മുങ്ങിത്താണിട്ടും കാണാന്‍ കഴിയുന്നതുപോലെ. ശ്വാസം മുട്ടിക്കുന്ന ഒരു തരം ചതുപ്പില്‍ ആഴ്ന്നതുപോലെ. നല്ല ഓര്‍മ്മയുണ്ട്. എന്നാല്‍ ഭൂതകാലത്തെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. ഞാനാരാണെന്നോ എന്താണെന്നോ അറിയില്.ല ഡോ ഏബന്‍ തന്റെ പുസ്തകത്തില്‍ ആശുപത്രികിടക്കയിലെ അനുഭവങ്ങള്‍ കുറിച്ചത് ഇങ്ങനെ.

‘ മറ്റൊരു ലോകം; ഞാന്‍ ആ ലോകത്തുകൂടി കടന്നുപോവുകയാണ്. വിചിത്ര ശബ്ദങ്ങളും രൂപങ്ങളും മെല്ലെ കുറഞ്ഞുവരികയാണ്. എനിക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ ലോകം അകന്നുപോവുന്നു. ഇപ്പോള്‍ അറപ്പുളവാക്കുന്നമുഖങ്ങളാണ് എനിക്കു ചുറ്റും. പുഴുക്കളെപ്പോലുള്ള രൂപങ്ങള്‍ പിന്നിലേക്ക് ഓടിപ്പോവുന്നതുപോലെ. ചിലതെന്നെ സ്പര്‍ശിച്ചാണു നീങ്ങുന്നത്. അവയുടെ വൃത്തികെട്ട സാന്നിധ്യം എനിക്കനുഭവിക്കാം. പിന്നെ ഒരു തരം ഗന്ധം. ചോരയും ചലവും കലര്‍ന്ന ഗന്ധം. മരണത്തിന്റെ ഗന്ധം. ഡോ. എബന്‍ അലക്‌സാണ്ടറുടെ പുസ്തകത്തിലെ വിവരണം.

ദൈവവിശ്വാസിയായിരുന്നു ഭാര്യ ഹോളി. അവര്‍ക്കൊപ്പം വിശേഷദിവസങ്ങളില്‍ ഡോ.ഏബനും ദേവാലയത്തില്‍ പോയിരുന്നു. എപ്പിസ്‌കോപ്പല്‍ സഭാംഗമായിരുന്ന ഒരു നാമമാത്ര ക്രിസ്ത്യാനിയായിരുന്നു ഏബന്‍ അലക്‌സാണ്ടര്‍. മരണത്തടോടെപ്പം എല്ലാം അവസാനിക്കുന്നു എന്നതയാിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

‘ഇരുട്ടില്‍ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. മെല്ലെ കറങ്ങുന്ന ഒന്ന്. സ്വര്‍ണനിറത്തിലുള്ള പ്രകാശരശ്മികള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്. ചുറ്റുമുള്ള അന്ധകാരം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോള്‍ ഞാനൊരു ശബ്ദം കേട്ടു. ‘ജീവനുള്ള’ ഒരു ശബ്ദം. ജീവിതത്തിലിന്നോളം കേട്ടതില്‍വച്ചേറ്റവും ഹൃദ്യമായൊരു ശബ്ദമായിരുന്നു അത്’ സ്വര്‍ഗത്തെക്കുറിച്ചുള്ള ഡോക്ടറിന്റെ അനുഭവങ്ങള്‍ ഇങ്ങനെ തുടങ്ങുന്നു. വിശേഷണപദങ്ങള്‍കൊണ്ട് വിവരിക്കാനാവത്തവിധം സുന്ദരമായ സ്ഥലത്തായിരുന്നു താനെന്നാണ് ഡോ.ഏബന്റെ ഏഴുത്ത്. അവിശ്വസനീയമായ ഒരു സ്വപ്‌നലോകം. മരങ്ങള്‍ക്കും പുല്‍മേടുകള്‍ക്കുമിടയിലൂടെ താന്‍ പറക്കുകയായിരുന്നുവെന്നാണ് അദ്ദേഹം തന്റെ ബുക്കില്‍ എഴുതിയിരിക്കുന്നത്. ഉപാധികളില്ലാത്ത സ്‌നേഹം താന്‍ അുഭവിച്ചു. അദ്ദേഹം എഴുതി.

ജീവിതത്തിലേക്ക് തിരികെ വന്ന ഡോ. ഏബന്‍ ഏഴുതിയ ‘പ്രൂഫ് ഓഫ് ഹെവന്‍’ എന്ന ബുക്ക് ഇതിനോടകം പതിനഞ്ച്‌ലക്ഷത്തിലധികം വിറ്റഴിക്കപ്പെട്ടു. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നു വാദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഡോ.ഏബന്‍ അലക്‌സാണ്ടറുടെ  പുസ്തകം.

 

ലെമി തോമസ്

You must be logged in to post a comment Login