മരണാനന്തരജീവിതത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ

മരണാനന്തരജീവിതത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ

download (4)മരണാനന്തരജീവിതത്തെക്കുറിച്ച് നമുക്ക് ശരിയായ അവബോധമുണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യാന്‍ അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. അഞ്ചപ്പം അയ്യായിരം പേര്‍ക്കായി നല്‍കിയ അത്ഭുതം വിശദീകരിച്ചു കൊണ്ട് ഭൗതികമായ അപ്പത്തിനു വേണ്ടിയല്ല, മറിച്ച് നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഭാവിയെക്കുറിച്ചോ ഈ ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഉത്കണ്ഠാകുലരാകേണ്ട കാര്യമില്ല. അവയെല്ലാം പിതാവ് നോക്കിക്കൊള്ളുമെന്നും നാം അവിടുത്തെ രാജ്യമാണ് അന്വേഷിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അന്നന്നേക്കു വേണ്ട ആഹാരം കൊണ്ട് നാം തപ്തരാകരുത്. ദൈവത്തിനു വേണ്ടിയുള്ള അന്വേഷണമായിരിക്കണം നമ്മുടെ ജീവിതം.
നിരവധി സഹനങ്ങളും വെല്ലുവിളികളും നമ്മുടെ ജീവിതത്തിലുണ്ടാകും. അവയാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന ക്രിസ്തു ഈ വെല്ലുവിളികളെ സ്വീകരിക്കാന്‍ ശക്തി പകരും. ആത്മാവിന്റെ വിശപ്പിനെ ഇല്ലാതാക്കാനാണ് നാം പരിശ്രമിക്കേണ്ടതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login