മരിക്കാതെ സ്വര്‍ഗ്ഗത്തിലെത്തിയ വിശുദ്ധര്‍

മരിക്കാതെ സ്വര്‍ഗ്ഗത്തിലെത്തിയ വിശുദ്ധര്‍

പഴയനിയമത്തിലെ ഏറ്റവും ശക്തനായ പ്രവാചകനാണ് ഏലിയ. ദൈവം പറയുന്ന സത്യം മാത്രം സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍. അതുകൊണ്ടുതന്നെ അനേകര്‍ അദ്ദേഹത്തെ വെറുത്തു. പ്രത്യേകിച്ച് ഭരണകര്‍ത്താക്കള്‍.

ബാല്‍ എന്ന ദൈവത്തിനെതിരെ ഭരണകര്‍ത്താക്കളോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു ഏലിയ. എങ്കിലും ആര്‍ക്കും അദ്ദേഹത്തെ കൊലപ്പെടുത്താനായില്ല. ജീവിതത്തിന്റെ അവസാനം അഗ്നിസമാനായ രഥത്തിലേറി സ്വര്‍ഗ്ഗത്തിലേക്ക് പോവുകയായിരുന്നു ഏലിയ.

അതുകൊണ്ട് ഏലിയ മരിക്കാതെയാണ് സ്വര്‍ഗ്ഗത്തിലെത്തിയതെന്നാണ് വിശ്വാസം.

ഏലിയായെ പോലെ തന്നെ മരിക്കാതെ സ്വര്‍ഗ്ഗത്തിലെത്തിയ മറ്റൊരു വ്യക്തിയാണ് ഹെനോക്ക്. മരണമില്ലാതെ ദൈവത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഹെനോക്ക് സ്വര്‍ഗ്ഗത്തിലെത്തിയത് (ഉല്പത്തി 5:21-24).

 

ബി

You must be logged in to post a comment Login