മരിച്ചവരെ ഉയിര്‍പ്പിച്ച വിശുദ്ധന്‍

മരിച്ചവരെ ഉയിര്‍പ്പിച്ച വിശുദ്ധന്‍

മിഷനറി പ്രവര്‍ത്തനം, സുവിശേഷ പ്രഘോഷണ മേഖല തുടങ്ങി ദൈവശാസ്ത്ര രംഗത്തും പ്രസിദ്ധനാണ് വി. വിന്‍സെന്റ് ഫെറര്‍. എന്നാല്‍ അദ്ദേഹത്തിന് മരിച്ചവരെ ഉയിര്‍പ്പിക്കുവാനുള്ള അമാനുഷിക കഴിവുകൂടിയുണ്ടായിരുന്നു. ഇത് അദ്ദേഹം ചില സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ട്.

ഒരിക്കല്‍ മൃതശരീരം പ്രദര്‍ശനത്തിന് വച്ചിരുന്ന ഒരു ദേവാലയത്തില്‍ വി. ഫെറര്‍ പ്രവേശിക്കാനിടയായി. എല്ലാവരും നോക്കി നില്‍ക്കെ വിശുദ്ധ ഫെറര്‍ മരിച്ചു കിടക്കുന്ന ആളിന്റെ നെറ്റിയില്‍ കുരിശ്  വരച്ചു. ഉടന്‍ തന്നെ പെട്ടിയില്‍ കിടന്നയാള്‍ എഴുന്നേറ്റ് ജീവിതത്തിലേക്ക് വന്നു.

മാരക കുറ്റം ചെയ്തതിനാല്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടയൊരാളുടെ ഘോഷയാത്രയില്‍ സംബന്ധിക്കുമ്പോഴാണ് വി. ഫെറര്‍ മറ്റൊരത്ഭുതം പ്രവര്‍ത്തിച്ചത്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടിരുന്ന വ്യക്തി നിരപരാധിയാണെന്ന് എങ്ങനെയോ വി. ഫെറര്‍ അറിഞ്ഞു. കുറ്റവാളിയെന്നാരോപിക്കപ്പെട്ടിരുന്നയാളെ മോചിപ്പിക്കണമേയെന്ന് വിശുദ്ധന്‍ സര്‍ക്കാര്‍ അധികാരികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല.

ആകസ്മികമായി അതിലെ സ്‌ട്രെക്ച്ചറിലൊരു മൃതശരീരം വലിച്ചു കൊണ്ടുപോയി. ഈ മനുഷ്യന്‍ കുറ്റക്കാരനാണോയെന്ന് എനിക്ക് ഉത്തരം നല്‍കുകയെന്ന് വിശുദ്ധന്‍ മൃതശരീരത്തോട് ആവശ്യപ്പെട്ടു. മരിച്ചു കിടന്നയാള്‍ ഉടന്‍ ജീവന്‍ പ്രാപിച്ച് സ്ട്രക്ച്ചറില്‍ നിന്നും എഴുന്നേറ്റ് ഇവനല്ല എന്ന് മറുപടി നല്‍കി. നിഷ്‌കളങ്കനായ വ്യക്തിയെ ന്യായീകരിക്കാന്‍ ശ്രമിച്ച മനുഷ്യന് ഒരു സമ്മാനം വിശുദ്ധ ഫെറര്‍ “ഓഫര്‍” ചെയ്തു. എന്നാല്‍ “വേണ്ട പിതാവെ, എന്റെ പരിത്രാണത്തെക്കുറിച്ച് എനിക്കുറപ്പാണ്.” ഇത് പറഞ്ഞ് ആ മനുഷ്യന്‍ വീണ്ടും മരിച്ചു വീണു.

 

നീതു മെറിന്‍

You must be logged in to post a comment Login