മരിച്ചവര്‍ ഏറെയും കുട്ടികള്‍

മരിച്ചവര്‍ ഏറെയും കുട്ടികള്‍

ലാഹോര്‍: പന്ത്രണ്ടുവയസുകാരി ഷാഹിലും കസിന്‍ പതിമൂന്നുകാരന്‍ അമന്‍ ജോണും പരീക്ഷയുടെ തിരക്കിലായിരുന്നു. പരീക്ഷ കഴിയുമ്പോള്‍ അവരെ ഈസ്റ്റര്‍ ദിനത്തില്‍ പാര്‍ക്കില്‍ കൊണ്ടുപോകാമെന്ന് മാതാപിതാക്കള്‍ അവര്‍ക്ക് വാക്കു നല്കുകയും ചെയ്തിരുന്നു. അങ്ങനെ എത്തിയതായിരുന്നു അവര്‍ അന്ന് അവിടെ..പക്ഷേ അത് അവരുടെ അവസാനവിനോദമായിരുന്നുവെന്ന് ആരുമറിഞ്ഞില്ല. പാക്കിസ്ഥാനിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ രണ്ടുപേരായിരുന്നു സാഹിലിലും അമാനും.

ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ പാര്‍ക്കിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണമടഞ്ഞവരില്‍ അധികവും കുട്ടികളാണെന്ന് ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ ഷാ അറിയിച്ചു. ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവരും മുസ്ലീങ്ങളും ഉള്‍പ്പെടെ 75 പേര്‍ മരണമടഞ്ഞതില്‍ 30 പേരും കുട്ടികളായിരുന്നു.

ഭീകരതയുടെ ക്രൂരതയ്ക്ക് ഇരകളായത് നാളെത്തെ ലോകത്തിന്റെ വാഗ്ദാനങ്ങളായിരുന്നു.കുഞ്ഞുങ്ങളെ നഷ്ടമായ മാതാപിതാക്കളുടെ കണ്ണീര് എന്നെങ്കിലും തോരുമോ? ഈ കൊടുംഭീകരതയ്ക്ക് ഇരകളാകാന്‍ മാത്രം  കുട്ടികള്‍ എന്തു പിഴച്ചു? ആര്‍ എന്തു നേടി? ആരാണ് ഇതിന് മറുപടി പറയുക?

You must be logged in to post a comment Login