മരിച്ചാലും ഭ്രൂണഹത്യ ചെയ്യില്ല, ഈ ചിലിയന്‍ വനിതകള്‍!

മരിച്ചാലും ഭ്രൂണഹത്യ ചെയ്യില്ല, ഈ ചിലിയന്‍ വനിതകള്‍!

chileanനിസ്സാര കാര്യങ്ങളെ ചൊല്ലി ഭ്രൂണഹത്യ ചെയ്യുന്ന ആധുനിക യുവതികള്‍ക്ക് ഇതാ ചിലിയില്‍ നിന്ന് ഒരു മറുപടി. ചിലിയന്‍ സ്ത്രീകളുടെ കരുത്തും വ്യക്തിത്വവും പ്രകടമാക്കുന്ന ഈ വീഡിയോ ചിലിയിലാണ് പ്രകാശിപ്പിച്ചിരിക്കുന്നത്.

ഭ്രൂണഹത്യയെ കുറിച്ചുള്ള സ്ത്രീകളുടെ വീക്ഷണങ്ങള്‍ കോര്‍ത്തിണക്കി നിര്‍മിച്ചിരിക്കുന്ന വീഡിയോയില്‍ പ്രസവകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സമൂഹം സ്ത്രീകളോടു കാണിക്കേണ്ട സഹാനുഭൂതിയും ശ്രദ്ധയും ഭ്രൂണഹത്യയുമെല്ലാം ചര്‍ച്ചാവിഷയമാകുന്നു.

മഗാലി റിയോസ് എന്നു പേരുള്ള ഒരു സ്ത്രീ പറയുന്നത് ശ്രദ്ധേയമാണ്: ‘അപരിചിതനായൊരാളുടെ മാനഭംഗത്തിനിരയായാണ് ഞാന്‍ ഗര്‍ഭം ധരിച്ചത്. മനസ്സുതകര്‍ക്കുന്നതായിരുന്നു, ആ അനുഭവം. അതിനു ശേഷം എന്റെ ഗര്‍ഭം അലസിപ്പോയി. അത് വളരെ വേദനാകരമായിരുന്നു. അതു കൊണ്ട് എനിക്കറിയാം, ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ത്രീകള്‍ കടന്നു പോകുന്ന ദുഖം. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കും, ആ ദുഖം. മരിച്ച കുഞ്ഞിനെ കുറിച്ച് ജീവിതാവസാനം വരെ നിങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കും’

അമേരിക്കയില്‍ ലീക്കായ പ്ലാന്‍ഡ് പാരന്റ്ഹുഡ് എന്ന സംഘടനയുടെ ഭ്രൂണവില്‍പനക്കഥകളെ വെളിപ്പെടുത്തുന്ന വീഡിയോകളുടെ പശ്ചാത്തലത്തില്‍ ഈ ചിലിയന്‍ വനിതകളുട നിലപാട് ശ്രദ്ധേയമാകുന്നു. ഭ്രൂണങ്ങളുടെ കൈയും കാലും തലയും ആന്തരികാവയവങ്ങളുമെല്ലാം വെവ്വേറെ മുറിച്ചു വില്‍ക്കുന്ന പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ സംസ്‌കാരം നേടിയവര്‍ എന്നു വാദിക്കുന്ന അമേരിക്കന്‍ വനിതകളുടെ ഭ്രൂണഹത്യയ്ക്കുള്ള സമ്മതങ്ങളാണ്. വളരെ നിസാര കാരണങ്ങള്‍ കൊണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ പിറക്കാത്ത കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വച്ചു കൊന്നു കളയുമ്പോള്‍ ചിലിയന്‍ വനിതകളുടെ മനസ്സിന്റെ നിശ്ചയദാര്‍ഢ്യം മാതൃകയാകുന്നു.

ചിലിയന്‍ വീഡിയോയില്‍ തൊഴിലിടങ്ങളിലൊക്കെ സംഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെയും വിവേചനങ്ങളെയും സ്ത്രീകള്‍ ശക്തമായി അപലപിക്കുന്നുണ്ട്. എങ്കിലും ഇവയൊന്നും ഭ്രൂണഹത്യ ന്യായീകരിക്കില്ലെന്ന് അവര്‍ ഒന്നിച്ച് തീര്‍ത്തു പറയുന്നു.

‘മാനഭംഗത്തിന് ഇരയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗര്‍ഭിണിയായതു കൊണ്ട് ജോലി നഷ്ടപ്പെടുവാനും. പക്ഷേ, എന്തു കാരണം കൊണ്ടായാലും ഞാനെന്റെ കുഞ്ഞിനെ കൊല്ലില്ല. കാരണം, അത് എന്റെ കുഞ്ഞാണ്. എന്റെ ഗര്‍ഭത്തില്‍ കിടക്കുന്ന എന്റെ കുഞ്ഞ്, ഞാനല്ലേ, ആദ്യം അവനെ സംരക്ഷിക്കേണ്ടത്. അവനെ ബഹുമാനിക്കുകയും ജീവിക്കാനുള്ള അവന്റെ അവകാശത്തെ കാക്കുകയും വേണ്ടത്. അവനെത്ര രോഗിയായാലും അവന് ജീവനുള്ള കാലത്തോളം കാക്കും, ഞാന്‍. ഒരു നിയമത്തിനും അതിനെ മാറ്റിമറിക്കാനാവില്ല!’ ഒരു ചിലിയന്‍ വനിത പറയുന്നു.
ലൈംഗികാതിക്രമങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായുമുള്ള വിവേചനത്തെയും ഭ്രൂണഹത്യയെയും ശക്തമായി അപലപിച്ചു അണിനിരക്കുന്ന സ്‌കിരീകളുടെ ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

 
ഫ്രേസര്‍

You must be logged in to post a comment Login