മരിച്ചിട്ടും ഈ വൈദികന്‍ ജീവിക്കുന്നു, ക്രിസ്തുസാക്ഷ്യമായി!

മരിച്ചിട്ടും ഈ വൈദികന്‍ ജീവിക്കുന്നു, ക്രിസ്തുസാക്ഷ്യമായി!

ഫാ റെയ്മണ്ട് തോമസ് ഗൗരോണ്‍സ്‌കിയുടെ ഓര്‍മകള്‍ വരുന്നത് വിശുദ്ധിയുടെ സുഗന്ധവുമായാണ്. ഏപ്രില്‍ 14 ന് അര്‍ബുദരോഗബാധയെ തുടര്‍ന്ന് അന്തരിച്ച ഫാ റെയ്മണ്ട് കാലിഫോര്‍ണിയ മെന്‍ലോ പാര്‍ക്ക് സര്‍വകലാശാലയിലെയും സെന്റ് പാട്രിക്‌സ് സെമിനാരിയിലെയും പ്രഫസറായിരുന്നു.

ക്രിസ്തുവിനോടുള്ള സ്‌നേഹവും സെമിനാരിക്കാരുടെ രൂപീകരണത്തില്‍ പ്രദര്‍ശിപ്പിച്ച അസാധാരണ മികവും പൗരോഹിത്യത്തിന്റെ സൗന്ദര്യത്തിന് അദ്ദേഹം നല്‍കിയ സാക്ഷ്യജീവിതവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ പ്രിയതരമാക്കുന്നു.

‘റെയ്മണ്ടച്ചന്‍ ക്ലാസുകളില്‍ വളരെ നല്ലൊരു പ്രഭാഷകനായിരുന്നു. സെമിനാരിക്കാരുടെ നന്മയിലും ആധ്യാത്മിക രൂപീകരണത്തിലും ആത്മാര്‍ത്ഥമായ ശ്രദ്ധ വച്ചിരുന്ന, ക്രിസ്തുവിനോട് ആഴമായ ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു, അച്ചന്‍. ഒരു വൈദികന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാരണമായിരുന്നു, അദ്ദേഹം’ സെന്റ് പാട്രിക്‌സ് സെമിനാരിയുടെ റെക്ടര്‍ ഫാ. ഗ്ലാഡ്സ്റ്റണ്‍ സ്റ്റീവന്‍സ് പറഞ്ഞു.

ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഫാ റെയ്മണ്ട് സെമിനാരിയിലെ വിദ്യാര്‍ത്ഥികളില്‍ ചെലുത്തിയ സ്വാധീനം വിസ്മയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1950 ല്‍ പോളിഷ് കുടുംബത്തില്‍ ജനിച്ച ഫാ റെയ്മണ്ട് 1977 ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. നൊവിഷ്യേറ്റ് കാലത്ത് വാഷിങ്ടണ്‍ ഡിസി ഇടവകയിലെ പാവങ്ങളെ അദ്ദേഹം ശുശ്രൂഷിച്ചു. 1986 ല്‍ വൈദികനായി.

സെമിനാരിക്കാരുടെ ബൗദ്ധികവും ആത്മീയവുമായ ജീവിതം സംയോജിപ്പിക്കുന്നതില്‍ ഏറെ കാര്യങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറയുമായിരുന്നുവെന്ന് ഫാ. സ്റ്റീവന്‍സ് സാക്ഷ്യപ്പെടുത്തുന്നു. പറയുക മാത്രമല്ല, അദ്ദേഹം കഴിായവുന്നതെല്ലാം ചെയ്യുകയും ചെയ്തു.

 

ഫ്രേസര്‍

You must be logged in to post a comment Login