മരിച്ച് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണു തുറന്ന കുഞ്ഞുവിശുദ്ധ

മരിച്ച് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണു തുറന്ന കുഞ്ഞുവിശുദ്ധ

ഗ്വാഡലാജറായിലെ കത്തീഡ്രലില്‍ അടുത്തയിടെ ഒരു അത്ഭുതം നടന്നു. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് കൊല ചെയ്ത വിശുദ്ധ ഇന്നസെന്‍സ് ബാരെസ് എന്ന കുഞ്ഞുവിശുദ്ധയുടെ മെഴുകുരൂപം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത് ഇവിടെയാണ്.

വിശുദ്ധയുടെ കണ്ണുകള്‍ തുറന്നതായാണ് വാര്‍ത്ത ഇവിടെ പ്രചരിക്കുന്നത്. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം വിശുദ്ധ വീണ്ടും കണ്ണടയ്ക്കുകയും ചെയ്തു. ഇതു സംബന്ധിച്ച വീഡിയോ ഇതിനകം ഏഴുലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്.

ഇതൊരു തട്ടിപ്പാണെന്നും അതല്ല അതിമാനുഷികശക്തിയാല്‍ സംഭവിച്ചതാണെന്നും രണ്ട് അഭിപ്രായമുണ്ട്. സംഭവം എന്താണെന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരും അവരുടെ യുക്തിക്കനുസരിച്ച് തീരുമാനിക്കുക എന്ന് മാത്രമേ പറയാനുള്ളൂ.

കത്തോലിക്കായായിത്തീരാന്‍ വളരെ ആഗ്രഹിച്ചവളായിരുന്നു ഇന്നസെന്‍സ്. പക്ഷേ അവളുടെ പിതാവ് ഇത് സമ്മതിച്ചില്ല. എന്നാല്‍ ഒരു കന്യാസ്ത്രീ വഴി ഇന്നസെന്‍സ് വേദോപദേശങ്ങള്‍ പഠിക്കുകയും പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു.

പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വീട്ടിലെത്തിയപ്പോള്‍ പിതാവ് അവളെ കൊല ചെയ്യുകയായിരുന്നു.ഇന്നസെന്‍സിന്റെ മൃതദേഹം കത്തീഡ്രലില്‍ മെഴുകുപ്രതിമയില്‍ തീര്‍ത്ത് സൂക്ഷിച്ചിരിക്കുന്നു, ദിവ്യകാരുണ്യത്തോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ അടയാളമായി.

ബി

You must be logged in to post a comment Login