മരിച്ച വിശ്വാസികൾ

നവംബര്‍ രണ്ടാം തിയതി, മരിച്ച വിശ്വാസികളുടെ ഓര്മ ദിവസം. പുലർച്ചെ ഏറെ അടുപ്പമുള്ള ഒരു സുഹൃത്ത്‌ ഫോണ്‍ വിളിച്ചു ചോദിച്ചു: “ജീവാ, എന്നെയും കൂടെ ഒന്ന് പള്ളിയില്‍ കൊണ്ട് പോകാമോ? ഇന്ന് എന്റെയൊക്കെ ഓര്മ ദിവസമാണ്.”

ജീവൻ ഒന്നും മിണ്ടിയില്ല, കാരണം ഇടയ്ക്കിടെ ഇത്തരത്തിലുള്ള കുറിക്കുകൊള്ളുന്ന, ആഴമുള്ള തമാശകള്‍ ഈ സുഹൃത്ത്‌ പറയാറുണ്ട്.

സുഹൃത്ത്‌ സംസാരം തുടർന്നു: ” അതെ, ഈ…. മരിച്ചവിശ്വാസി എന്ന് പറയുമ്പോള്‍, വിശ്വാസമുണ്ടായിട്ടും മരിച്ചപോലെ ജീവിക്കുന്നവരും ഉള്‍പെടും. കുമ്പസാരമില്ലാതെ, കുര്‍ബാന കൈകൊള്ളാതെ….. ഒരിക്കല്‍ മാമ്മോദീസ സ്വീകരിച്ചതിന്റെ പേരും പറഞ്ഞു, വെറുതെ പള്ളിയില്‍ പോയി മടങ്ങുന്നവര്‍….ഏതോ കടങ്ങള്‍ വീട്ടാന്‍, കടപ്പെട്ട ദിവസങ്ങളുടെ കടക്കാരായി ജീവിക്കുന്ന മരിച്ച വിശ്വാസികള്‍!”

ജീവൻ കുറച്ചു നേരം ചിരിച്ചു, ചിന്തിച്ചു.

ശരിക്കും ആരാണീ മരിച്ചവിശ്വാസികള്‍? തന്റെ വിശ്വാസം എങ്ങനെയുള്ളതാണ്? സംബന്ധിക്കുന്ന വിശുദ്ധ ബലികള്‍ പ്രയോജനപ്രദമാണോ?

തനിക്ക് ജീവനുണ്ടോ?
അന്ന് അവരൊരുമിച്ചു പള്ളിയില്‍ പോയി…. പ്രാര്‍ത്ഥിച്ചു….!

“കര്‍ത്താവെ, എല്ലാ മരിച്ചവിശ്വാസികളുടെ മേലും കരുണയായിരിക്കേണമേ…!”

 

എ. എസ്. റീഡ്‌

You must be logged in to post a comment Login